ലോക തൊഴിലാളിദിനമായ മെയ് 1 ഐവൈസിസി ടൂബ്ലി/സൽമാബാദ് ഏരിയയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു, ഇതിന്റെ ഭാഗമായി കാരംസ് മൽസരം, ചെസ്സ് മൽസരം, ഷഡിൽ ടൂർണമെന്റ് എന്നിവ സംഘടിപ്പിച്ചു, സൽമാബാദ് റൂബി ഹോട്ടൽ ഹാളിൽ വൈകിട്ട് വിപുലമായ യൂത്ത് മീറ്റ് എന്ന പേരിൽ നടന്ന പരിപാടി സിനിമ സീരിയൽ താരം ഷോബി തിലകൻ ഉദ്ഘാടനം ചെയ്തു.

ഐവൈസിസി യൂത്ത് ഫെസ്റ്റ് 2017 ന്റെ മുന്നോടിയായി എല്ലാ ഏരിയകളും യൂത്ത് മീറ്റുകൾ നടത്തുന്നതിന്റെ ഭാഗമായായിരുന്നു പരിപാടി, ഏരിയ പ്രസിഡന്റ് ലാൽസൺ പുള്ള് അധ്യക്ഷനായിരുന്നു,കൂടാതെ ബഹ്‌റൈനിൽ 30 വർഷത്തിലധികമായി പ്രവാസ ജീവിതം നയിക്കുന്ന പ്രവാസികളെ ആദരിക്കുകയും പുതു വസ്ത്രങളും സമ്മാനങളും നൽകുകയും ചെയ്തു ,കൂടാതെ പതിനഞ്ചോളം തൊഴിലാളികളേയും ആദരിച്ചു.

ഗാനമേളയടക്കം നിരവധി കലാപരിപാടികളോടെയായിരുന്നു പരിപാടി,യൂത്ത് മീറ്റിനു മുന്നോടിയായുള്ള കാരംബോർഡ്, ചെസ്സ്, ബാഡ്മിന്റൺ തുടങ്ങി മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു,രാജൻ ബാബു പ്രോഗ്രാം കൺവീനർ ആയ പരിപാടിയിൽ ഐസിആർ എഫ് ജോയ്ന്റ് സെക്രട്ടറി അജയ്കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി, ഡോ.എബി ജോജി മെയ്ദിന സന്ദേശം നൽകി, ഐവൈസിസി പ്രസിഡന്റ് ഈപ്പൻ ജോർജ്ജ്, ഭാരവാഹികളായ ലിനു സാം,ബ്ലെസ്സൻ മാത്യൂ,ഫാസിൽ വട്ടോളി ദിലീപ് ബാലകൃഷ്ണൻ,അജ്മൽ ,എന്നിവർ ആശംസകൾ അർപ്പിച്ചു,മനോജ് സ്വാഗതം ആശംസിച്ചു, ഏരിയ സെക്രട്ടറി സേവിയർ റിപ്പോർട്ട് അവതരണം നടത്തി, നിതിൻ ചാക്കൊ നന്ദി പറഞ്ഞു.