വൈസിസി റിഫാ ഏരിയ കമ്മിറ്റി കൺവൻഷൻ സംഘടിപ്പിച്ചു, 2017/18 കാലയളവിലെ ഐവൈസിസി സംഘടനാ തെരെഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായിരുന്നു കൺവൻഷൻ. ഏരിയ പ്രസിഡന്റ് അലൻ ഐസകിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ദേശീയ പ്രസിഡന്റ് ഈപ്പൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഏരിയ കോർഡിനേറ്റർ ബേസിൽ നെല്ലിമറ്റം സ്വാഗതം ആശംസിച്ചു. ദേശീയ സെക്രട്ടറി അനസ് റഹിം, ട്രഷറർ ലിനു സാം എന്നിവർ സംസാരിച്ചു, പുതിയ ഭാരവാഹികളെയും തെരെഞ്ഞെടുത്തു.

പ്രസിഡന്റായി ലൈജു തോമസും വൈസ് പ്രസിഡന്റായി സാദിഖ് ഗുളികപ്പുഴയുംസെക്രട്ടറിയായി നിതീഷുംജോയ്ന്റ് സെക്രട്ടറിയായി സാജനേയും ട്രഷററായി ലിബിനേയും തെരെഞ്ഞെടുത്തു. ഏരിയ എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയി ടോണി,ജിനോ,രാഹുൽ,ഫിറോസ്,ജിംഷി എന്നിവരേയും സെന്റ്രൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ബേസിൽ നെല്ലിമറ്റം, അലൻ ഐസക്,സന്തോഷ് കായംകുളം, നാസർ കണ്ണൂർ എന്നിവരേയും തെരെഞ്ഞെടുത്തു