ന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് കർമ്മ പദത്തിൽ അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ വിവിധങ്ങളായ പുതിയ പദ്ധതികളാണ് നടപ്പാക്കുവാൻ ഉദ്ദേശിക്കുന്നത്. അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ നാലാമത് കേന്ദ്ര കമ്മറ്റിയാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടത്. 64 അംഗ വിപുലമായ കേന്ദ്ര കമ്മറ്റിയാണ് നിലവിൽ വന്നത്. ഒൻപത് ഏരിയ കമ്മറ്റികളായിട്ടാണ് സംഘടന പ്രവർത്തിക്കുന്നത്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടെങ്കിലും സംഘടന ചാരിറ്റി, ആതുര സേവന, സാമൂഹിക മേഖലയിൽ സജീവമാണ്.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വിവിധങ്ങളായ പദ്ധതികൾ ഈ വർഷം നടപ്പാക്കുമെന്ന് പ്രസിഡന്റ് ബേസിൽ നെല്ലിമറ്റവും, സെക്രട്ടറി ഫാസിൽ വട്ടോളിയും, ട്രഷറർ ഹരി ഭാസ്‌കറും ആദ്യ എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം പത്രക്കുറിപ്പിലൂടെ അറിയിച്ചു. ചാരിറ്റിക്ക് പ്രാധാന്യം നൽകിയായിരിക്കും പ്രവർത്തനം. നിർധനരായ പഠിക്കുവാൻ മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിക്ക് തുടക്കം കുറിക്കും. കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാ മാസവും സ്‌കോളർഷിപ്പ് തുക കൈമാറും. ആദിവാസി മേഖലകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയും നടപ്പിലാക്കും. ഓണം ഈദ് നോട് അനുബന്ധിച്ച് ഭക്ഷ്യ ധാന്യങ്ങൾ അടങ്ങുന്ന കിറ്റ് പിന്നോക്ക വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ വിതരണം ചെയ്യും. മുൻ വർഷങ്ങളിൽ നടത്തി വരുന്ന അമ്മക്കൊരു കൈനീട്ടം പദ്ധതിക്കും, പ്രവാസ കിരണം പദ്ധതിക്കും പുറമെയാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.

കായിക രംഗത്ത് സജീവമായ സംഘടന ക്രിക്കറ്റ്, ഫുഡ്‌ബോൾ, വടംവലി, ബാഡ്മിന്റൺ, ചെസ്സ് ടൂർണമെന്റുകൾ നടത്തും. ഓണത്തിനോടനുബന്ധിച്ച് ലേബർ ക്യാമ്പുകളിൽ നാടൻ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. കലാ രംഗത്ത് മികച്ച പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യം വെച്ച്, പ്രസംഗ മത്സരം, പ്രബന്ധരചന മത്സരം, ദേശഭക്തിഗാനാപാന മത്സരം, അത്തപ്പൂക്കളമത്സരം, ചിത്രരചന മത്സരം, ഷോർട് ഫിലിം എന്നിവ സംഘടിപ്പിക്കും.

മുൻ വർഷങ്ങളിൽ ആതുര സേവന രംഗത്ത് സജീവമായിരുന്നു ഐവൈസിസി ഈ വർഷവും വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുകയാണ്. ലേബർ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പുകൾക്കൊപ്പം തൊഴിലാളികൾക്ക് ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും. ബഹ്റൈനിലെ വിവിധ ആതുരാലയങ്ങളുമായി സഹകരിച്ച് തൊഴിലാളികൾക്ക് ലീഫ് ലെറ്റുകൾ വിതരണം ചെയ്യും. എല്ലാ വർഷവും നടത്തി വരാറുള്ള ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കും. ഇന്ദിര പ്രിയദർശനിയുടെ ജന്മ ശതാപ്തി ആഘോഷിക്കുന്ന ഈ അവസരത്തിൽ ഐവൈസിസി ഇന്ദിര പ്രിയദർശനിയുടെ പേരിൽ 'ഇന്ദിര പ്രിയദർശനി രക്തദാന സേന 'എന്ന പേരിൽ രക്തദാന വാളന്റിയർമാരുടെ ഒരു ടീം രൂപീകരിക്കും. ഏത് സമയത്തും ഇവരുമായി ബന്ധപ്പെട്ട് രക്തം സ്വീകരിക്കുവാൻ സാധിക്കും. ആനുകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെക്കുറിച്ച് ചർച്ചാ സദസ്സുകൾ സംഘടിപ്പിക്കും. മുൻ വർഷങ്ങളിൽ നടത്തിവന്ന പരിപാടികൾ കൂടാതെയാണ് പുതിയ പദ്ധതികൾ ഐവൈസിസി പ്രഖ്യാപിച്ചത്.

മുൻ വർഷങ്ങളിൽ ഞങ്ങൾക്ക് നൽകി വന്ന പിന്തുണ നന്ദിയോടെ ഓർക്കുന്നു. ബഹ്റിനിലെ സ്വദേശികളുടെയും വിദേശികളുടെയും പിന്തുണയാണ് സംഘടനയുടെ വളർച്ച വരും കാലങ്ങളിലും എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായും ഐവൈസിസി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
ാേ