'മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കിംസ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് വിപുലമായ ഹൃദ് രോഗ ബോധവത്കരണ ക്യാമ്പയിനുകൾ സംഘടിപ്പിച്ചു.പ്രവാസികളുടെ ഇടയിൽ ഹൃദ് രോഗങ്ങൾ കൂടുതലായി ഉണ്ടാകുന്ന സാഹചര്യത്തിൽ അവരെ ബോധവാന്മാരാക്കുകയും,വരാതെ സൂക്ഷിക്കുവാൻ ഏതൊക്കെ രീതിയിലുള്ള മുൻ കരുതലുകൾ എടുക്കുവാൻ സാധിക്കും എന്ന കാര്യത്തിൽ ആളുകളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു ക്യാമ്പയിൻ സംഘടിപ്പിച്ചത്.

ലോക ഹൃദയദിനത്തിൽ ബോധവത്കരണ ക്യാമ്പയിന്റെ ഉത്ഘാടനം സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അലി ബിൻ ഇബ്രാഹിം അബ്ദുൾ കമ്പനിയുടെ ജിദ്ദാഫിസിൽ സ്ഥിതി ചെയ്യുന്ന ലേബർ ആകോമോഡേഷനിൽ വെച്ച് നടത്തി.ഐ വൈ സി സി ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം,ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി ,ട്രഷർ ഹരി ഭാസ്‌കർ,കിംസ് ഹോസ്പിറ്റൽ പ്രതിനിധി സഹൽ,കമ്പനി പ്രജക്ട് മാനേജർ മുഹമ്മദ് അലി, ബി കെ എസ് പ്രതിനിധി സിറാജുദ്ധീൻ എന്നിവർ സന്നിഹിതരായിരുന്നു.

അന്നേദിവസം ഐ വൈ സി സി യുടെ ഒൻപത് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ മനാമ,ഗുദൈബിയ,സൽമാനിയ,റിഫാ,ഹിദ്ദ്,ട്യൂബ്ലി-സൽമാബാദ്,ഹമദ് ടൗൺ,ബുദയ്യ,മുഹറഖ് എരിയകളിൽ ക്യാമ്പയിനുകൾ സംഘടിപ്പിച്ചു. ബഹറിനിൽ ഇതുപോലെ വിപുലമായ ബോധവത്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നത് ആദ്യമായിട്ടാണ്.ക്യാമ്പയിന്റെ പ്രചാരണാർദ്ധം ആർട്‌സ് വിങ്ങിന്റെ നേതൃത്വത്തിൽ ഫ്ളാഷ് മോബും ലേബർ ക്യാമ്പിൽ സംഘടിപ്പിച്ചു