മനാമ :അരുണാചൽ പ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതുദേഹത്തോട് അനാദരവ് കാണിച്ച് കേന്ദ്രസർക്കാർ .കാർഡ് ബോർഡ് ബോക്‌സിലാക്കി മൃതുദേഹങ്ങൾ കൊണ്ടുവന്നത് .രാജ്യം കാക്കുന്ന സൈനികന്റെ മൃതു ശരീരത്തോട് രാജ്യത്തെ സാധാരണ പൗന്റെ മൃതു ശരീരത്തിന് നൽകുന്ന പരിഗണന പോലും നൽകാത്തത് അപലപനീയമാണ് ഐ വൈ സി സി അഭിപ്രായപ്പെട്ടു.

ദിവസത്തിൽ നാല് നേരവും ദേശസ്നേഹത്തെക്കുറിച്ച് പ്രസംഗിക്കുന്ന സംഘപരിവാർ നേതാക്കളും കേന്ദ്ര മന്ത്രിമാരും ഉള്ള രാജ്യത്താണ് ഇതുപോലൊരു ദുരനുഭവം ഉണ്ടായത്.ബിജെപി നേതാക്കളുടെ വാക്കുകളിൽ മാത്രമാണ് രാജ്യസ്‌നേഹം തുളുമ്പുന്നത് എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ സംഭവം. ഇതുപോലുള്ള സംഭവങ്ങൾ രാജ്യത്തിന് തന്നെ നാണക്കേടാണ്.കാർഗോ കൊണ്ട് പോയി നിക്ഷേപിക്കുന്ന രീതിയിലാണ് അതിർത്തി കാക്കുന്ന ജവാന്മാരുടെ മൃതുദേഹം കൈകാര്യം ചെയ്യുന്നത്.

കാർഡ്‌ബോർഡ് ബോക്‌സിലാക്കി മൃതുദേഹങ്ങൾ നിരത്തി ഇട്ടിരിക്കുന്ന രംഗം ഏതൊരു ഇന്ത്യക്കാരന്റെയും കരൾ അലിയിപ്പിക്കുന്നതാണ്.ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാ തിരിക്കുവാൻ ശ്രദ്ധിക്കണം എന്നും അഭിപ്രായപ്പെട്ടു .