മനാമ: ഐ വൈ സി സി ട്യൂബ്ലി-സൽമാബാദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഷൂട്ട് ഔട്ട് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു.ഒൻപത് ഏരിയകളെ പങ്കെടുപ്പിച്ച് കൊണ്ട് ഇന്റ്റെണൽ മത്സരമാണ് സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്‌ച്ച വൈകിട്ട് 4 മണിക്ക് സൽമാബാദിൽ സ്ഥിതിചെയ്യുന്ന ഗൾഫ് എയർ ക്ലബ്ബിന്റെ ഗ്രൗണ്ടിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

ഒൻപത് ഏരിയ ടീമുകളെ വിവിധ പൂളുകളായി തിരിച്ചാണ് മത്സരം നടക്കുക.രണ്ടാം തവണയാണ് ടുബ്ലി സൽമാബാദ് ഏരിയ കമ്മറ്റികളുടെ അഭിമുഖ്യത്തിൽ ഷൂട്ട് ഔട്ട് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. മത്സരം കാണുവാൻ ബഹ്റൈനിലെ ഫുഡ്‌ബോൾ ആരാധകരെ ഹാർദ്ദവമായി ക്ഷണിക്കുന്നു.കൂടുതൽ വിവരങ്ങൾക് രാജൻ ബാബു(3557 5969),നിതിൻ(3672 0830), സേവ്യർ(3934 9181)