മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ടുബ്ലി സൽമാബാദ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ മുഹര്‌റക് ഏരിയ കമ്മറ്റി ചാമ്പ്യാന്മാരായി.ഒൻപത് ഏരിയ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഇന്റ്റെണൽ ടൂർണമെന്റ് ആണ് സംഘടിപ്പിച്ചത്.

ആവേശകരമായ മത്സരത്തിൽ മുഹറഖ് ഏരിയ കമ്മറ്റി വിന്നേഴ്‌സ് ആയപ്പോൾ ബുദയ്യ ഏരിയ രണ്ടാമതെത്തി .സമാപന ചടങ്ങിൽ വെച്ച് ചെയർമാൻ പി ഉണ്ണികൃഷ്ണൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു .ഏരിയ പ്രസിഡന്റ് രാജൻ ബാബു അദ്ധ്യക്ഷൻ ആയിരുന്നു.

ഏരിയ സെക്രട്ടറി നിതിൻ സ്വാഗതവും ,പ്രോഗ്രാം കൺവീനർ സേവ്യർ നന്ദിയും പറഞ്ഞു.ദേശീയ കമ്മറ്റി ഭാരവാഹികളായ ബേസിൽ നെല്ലിമറ്റം ,ഫാസിൽ വട്ടോളി ,ഹരി ഭാസ്‌കർ ,സ്പോർട്സ് വിങ് കൺവീനർ അബിൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ഷിൻടൂലാൽ ,അലൻ ഐസക് ,മനോജ് എന്നിവർ പരുപാടികൾക് നേതൃത്വം നൽകി