വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റി അങ്കമാലി എംഎൽഎ റോജി എം ജോണിന് നിവേദനം സമർപ്പിച്ചു. നിവേദനത്തിൽ ചുരുക്കം ചുവടെ:

'കേരളത്തിലെ കലാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം നിരോധിച്ചുകൊണ്ട് ഇറങ്ങിയ ഹൈക്കോടതി വിധിക്കെതിരെ എൻ എസ് യു വിന്റെ നേതൃത്വത്തിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകുവാൻ ശ്രമിക്കുക.കലാലയങ്ങളിൽ രാഷ്ട്രീയ സംഘടനകളുടെ പ്രവർത്തനം നിരോധിക്കപെട്ടാൽ അവിടെ മത മൗലിക പ്രവർത്തനത്തിനുള്ള ഒരു വേദിയായി മാറും കുട്ടികളിൽ തീവ്രവാദവും.ഫാസിസ്‌റ് വർഗ്ഗീയ ചിന്തകളും ഉടലെടുക്കും.അത് കൂടാതെ ഇനിയും വിഷ്ണു പ്രണോയ് മാരെ സൃഷ്ടിക്കുവാൻ കാരണമാകും. ഇപ്പോഴത്തെ ഹൈക്കോടതി വിധി ഇടിമുറികൾ ഒരു അലങ്കാരമായി കൊണ്ട് നടക്കുന്ന മാനേജ്‌മെന്റുകൾക്ക് വളക്കൂറാവുകയൊള്ളൂ. ആയതുകൊണ്ട് ഈ വിഷയത്തിൽ NSU(I) ഇടപെട്ട് ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകണമെന്ന് അഭ്യർത്ഥിക്കുന്നു.'

ബേസിൽ നെല്ലിമറ്റം, ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി,മുൻ ഭാരവാഹികളായ അജ്മൽ ചാലിൽ,ഈപ്പൻ ജോർജ്,ബിജു മലയിൽ,ധനേഷ് എം പിള്ള,ലിനു തോപ്പിൽ സാം, വൈസ് പ്രസിഡന്റ റിച്ചി കളത്തുരുത്ത്,അസിസ്റ്റന്റ്ട്രഷർ സന്തോഷ് ,ആർട്‌സ് വിങ് കൺവീനർ ഷംസീർ വടകര ,മെമ്പർഷിപ് സെക്രട്ടറി ജെയ്സൺ മുണ്ടുകോട്ടക്കൽ മറ്റ് ദേശീയ കമ്മറ്റി ഭാരവാഹികൾ സന്നിഹിതരായിരുന്നു