- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടകനായി; ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റി 'ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു
മനാമ :നരേന്ദ്രമോദി പാർലമെന്റിനെയും അംഗങ്ങളെയും മുഖവിലക്കെടുക്കാതെ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും ബിജെപി യുടെ സീനിയർ നേതാക്കന്മാരെ വരെ അവഗണിക്കുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി അഭി്ര്രപയപ്പെട്ടു.ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റി സംഘടിപ്പിച്ച 'ജാഗ്രതാ സദസ്സ് 'ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇന്ത്യയുടെ വളർച്ചയും തളർച്ചയും കൊൺഗ്രസ്സ് ഇല്ലാതെ പോയ മൂന്ന് വർഷങ്ങൾ 'എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പരുപാടി സംഘടിപ്പിച്ചത് .വളരെ ആനുകാലിക പ്രസക്തിയുള്ള വിഷയത്തെക്കുറിച്ച് ഒരു മണിക്കൂറോളം എം പി യും,കോൺഗ്രസ് പാർലമെന്ററി കാര്യ സെക്രട്ടറിയുമായ ശ്രീ .കൊടിക്കുന്നിൽ സുരേഷ് സംസാരിച്ചു. കൊൺഗ്രസ്സ് ഭരണത്തിൽ ഇല്ലാതിരുന്ന മുൻപൊരിക്കലും ഉണ്ടാകാത്ത തളർച്ചയാണ് ഇന്ത്യ രാജ്യത്ത് ഉണ്ടായിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കൊൺഗ്രസ്സ് തുടങ്ങിവെച്ച പദ്ധതികൾ പേര് മാറ്റി ഉപയോഗിച്ച് കയ്യടി നേടുകയാണ് മോദി ചെയ്യുന്നത്.നരേന്ദ്ര മോദിയുടെ പ്രാവർത്തികമാക്കിയ നോട്ട് നിരോധനവും ,ജി എസ് റ്റി യും രാജ്യത്തിന്റെ സാമ്
മനാമ :നരേന്ദ്രമോദി പാർലമെന്റിനെയും അംഗങ്ങളെയും മുഖവിലക്കെടുക്കാതെ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും ബിജെപി യുടെ സീനിയർ നേതാക്കന്മാരെ വരെ അവഗണിക്കുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി അഭി്ര്രപയപ്പെട്ടു.ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റി സംഘടിപ്പിച്ച 'ജാഗ്രതാ സദസ്സ് 'ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യയുടെ വളർച്ചയും തളർച്ചയും കൊൺഗ്രസ്സ് ഇല്ലാതെ പോയ മൂന്ന് വർഷങ്ങൾ 'എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പരുപാടി സംഘടിപ്പിച്ചത് .വളരെ ആനുകാലിക പ്രസക്തിയുള്ള വിഷയത്തെക്കുറിച്ച് ഒരു മണിക്കൂറോളം എം പി യും,കോൺഗ്രസ് പാർലമെന്ററി കാര്യ സെക്രട്ടറിയുമായ ശ്രീ .കൊടിക്കുന്നിൽ സുരേഷ് സംസാരിച്ചു.
കൊൺഗ്രസ്സ് ഭരണത്തിൽ ഇല്ലാതിരുന്ന മുൻപൊരിക്കലും ഉണ്ടാകാത്ത തളർച്ചയാണ് ഇന്ത്യ രാജ്യത്ത് ഉണ്ടായിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കൊൺഗ്രസ്സ് തുടങ്ങിവെച്ച പദ്ധതികൾ പേര് മാറ്റി ഉപയോഗിച്ച് കയ്യടി നേടുകയാണ് മോദി ചെയ്യുന്നത്.നരേന്ദ്ര മോദിയുടെ പ്രാവർത്തികമാക്കിയ നോട്ട് നിരോധനവും ,ജി എസ് റ്റി യും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പിന്നോട്ട് നയിച്ചു.ന്യൂന പക്ഷങ്ങൾക് ഇന്ത്യയിൽ ജീവിക്കുക ദുസ്സഹമായി ക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി കോൺഗ്രസ്സിന്റെ അധ്യക്ഷ പദം ഏറ്റെടുക്കുന്നതോടെ പാർട്ടി മറ്റൊരു ദിശയിലേക്ക് നീങ്ങും.ഏകാധിപതിയെ പ്പോലെ പെരുമാറുന്ന മോദിയെയും അമിത് ഷായെയും ജനങ്ങൾ തൂത്ത് എറിയുന്ന കാലം വിദൂരമല്ല. അതിന്റെ ലക്ഷണങ്ങളാണ് കഴിഞ്ഞ ദിവസം ഗുർദാസ്പൂരിൽ കണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമ്പത്തിക വിദക്തനായ ഡോ മന്മോഹൻ സിങ് പോലും കാണിക്കാത്ത ധൈര്യം മോദി കാണിച്ചതിന് പിന്നിൽ മറ്റ് പല ഉദ്ദേശങ്ങളും ഉണ്ടായിരുന്നു .നോട്ട് നിരോധനത്തിലൂടെ ഇന്ത്യയുടെ ജി ഡി പി യിൽ ഇടിവ് വന്നതല്ലാതെ യാതൊരു പ്രയോജനവും ഇന്ത്യൻ സമ്പത്ത് വ്യവസ്ഥക്ക് ഉണ്ടായിട്ടില്ല എന്ന് മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് പ്രവാസി കൊൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അഭിപ്രായപ്പെട്ടു. ഐ വൈ സി സി ദേശീയ ഭാരവാഹികളെയും ക്ഷണിക്കപ്പെട്ട അതിഥികളെയും ഉൾപ്പെടുത്തിയാണ് ഫുഡ് വേൾഡ് റെസ്റ്റോറന്റിൽ വെച്ച് 'ജാഗ്രത സദസ്സ് 'സംഘടിപ്പിച്ചത്.
ഐ വൈ സി സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി സ്വാഗതവും ,ട്രഷർ ഹരി ഭാസ്‌കർ നന്ദിയും പറഞ്ഞു.മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് അനിൽ തിരുവല്ല ,അഡ്വ :ലതീഷ് ഭരതൻ ,ജേക്കബ് തേക്കുതോട്,സോവിച്ചൻ ചേന്നാട്ടുശേരി ,അനിൽകുമാർ യു കെ ,എബി എന്നിവർ സന്നിഹിതയായിരുന്നു.വിശിഷ്ട അതിഥികളെ ബിജു മലയിൽ ,ദിലീപ് ബാലകൃഷ്ണൻ ,സന്തോഷ് എന്നിവർ ചേർന്ന് ഷാൾ ഇട്ട് സ്വീകരിച്ചു.