മനാമ :സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്രുവിന്റെ 128 മത് ജന്മദിന വാർഷികത്തോട് അനുബന്ധിച്ച് ഐ വൈ സി സി ബഹ്റൈൻ 'വർണ്ണ ശോഭയിൽ ചാച്ചാജി 'എന്ന പരുപാടി സംഘടിപ്പിക്കുന്നു.

.ഐ വൈ സി സി ഭാരവാഹികൾ ചേർന്ന് ചാച്ചാജിയുടെ കൂറ്റൻ ഛായാചിത്രം വരക്കുന്നു,ചിത്രത്തിൽ വിവിധ വർണ്ണങ്ങൾ ഉപയോഗിച്ച് പെയിന്റ് ചെയ്യുകയും ചെയ്യുന്നു .നവംബർ 17 വെള്ളിയാഴ്ച രാവിലെ 8 മുതൽ 11മണി വരെയാണ് ഈ പരിപാടിയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.

സല്മാനിയ സൽക്കാര റെസ്റ്റോറന്റിന് സമീപം സ്ഥിതി ചെയ്യുന്ന മൈതാനത്തിലാണ് പരുപാടി നടക്കുക. ഐ വൈ സി സി യുടെ നൂറോളം പ്രവർത്തകരും ബഹ്റൈനിലെ പ്രമുഖ സംഘടനാ പ്രതിനിധികളും പരുപാടിയിൽ ഭാഗവാക്കാകും.

പ്രവാസികളായ ചാച്ചാജിയെ സ്‌നേഹിക്കുന്ന ആളുകൾക്കെല്ലാം ഈ പരുപാടിയിൽ ഭാഗവാക്കാകുവാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട് .അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് ഇതുപോലൊരു പരുപാടി സംഘടിപ്പിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ധനേഷ് എം പിള്ള ( 33193710) ഷബീർ മുക്കൻ (36296042