- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിശുദിനത്തോടനുബന്ധിച്ച് നെഹ്റുവിന്റെ കൂറ്റൻ ചിത്രമൊരുക്കി ഐവൈസിസി
മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കൊണ്‌ഗ്രെസ്സ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശിശു ദിനത്തോട് അനുബന്ധിച്ച് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ കൂറ്റൻ ചിത്രം സൽമാനിയ ഗ്രൗണ്ടിൽ വരച്ചു .പ്രമുഖ ചിത്രകാരനും ഐ വൈ സി സി കമ്മറ്റി അംഗവുമായ സജീഷ് രാജിന്റെ നേതൃത്വത്തിൽ അൻപതോളം വരുന്ന പ്രവർത്തകർ ചേർന്ന് പന്ത്രണ്ട് മീറ്റർ നീളവും ആറ് മീറ്റർ വീതിയിൽ ഏഴ് മണിക്കൂർ കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. ഇന്ത്യക്ക് പുറത്ത് ഒരു കൊണ്‌ഗ്രെസ്സ് സംഘടന ഇതുപോലൊരു ചിത്രം വരക്കുന്നത് ആദ്യമായിട്ടാണ്.ഒരു ഇന്ത്യൻ ഭരണാധികാരിയുടെ ചിത്രം ഇത്രയും വലുപ്പത്തിൽ പവിഴദ്വീപിൽ ഒരുങ്ങുന്നതും ആദ്യമായിട്ടാണ് .ബഹ്റൈനിലെ വിവിധ സ്‌കൂളുകളിലും ,സാംസ്‌കാരിക കേന്ദ്രങ്ങളിലും ഈ ചിത്രം പ്രദര്ശിപ്പിക്കുന്ന കാര്യം ആലോചിച്ച് വരുന്നതായി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കൊണ്‌ഗ്രെസ്സ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശിശു ദിനത്തോട് അനുബന്ധിച്ച് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ കൂറ്റൻ ചിത്രം സൽമാനിയ ഗ്രൗണ്ടിൽ വരച്ചു .പ്രമുഖ ചിത്രകാരനും ഐ വൈ സി സി കമ്മറ്റി അംഗവുമായ സജീഷ് രാജിന്റെ നേതൃത്വത്തിൽ അൻപതോളം വരുന്ന പ്രവർത്തകർ ചേർന്ന് പന്ത്രണ്ട് മീറ്റർ നീളവും ആറ് മീറ്റർ വീതിയിൽ ഏഴ് മണിക്കൂർ കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്.
ഇന്ത്യക്ക് പുറത്ത് ഒരു കൊണ്‌ഗ്രെസ്സ് സംഘടന ഇതുപോലൊരു ചിത്രം വരക്കുന്നത് ആദ്യമായിട്ടാണ്.ഒരു ഇന്ത്യൻ ഭരണാധികാരിയുടെ ചിത്രം ഇത്രയും വലുപ്പത്തിൽ പവിഴദ്വീപിൽ ഒരുങ്ങുന്നതും ആദ്യമായിട്ടാണ് .ബഹ്റൈനിലെ വിവിധ സ്‌കൂളുകളിലും ,സാംസ്‌കാരിക കേന്ദ്രങ്ങളിലും ഈ ചിത്രം പ്രദര്ശിപ്പിക്കുന്ന കാര്യം ആലോചിച്ച് വരുന്നതായി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
Next Story