- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റിനിൽ ഐവൈസിസി ദിശാ നിശ്യാ ക്യാമ്പ് സംഘടിപ്പിച്ചു
ഐവൈസിസി ദിശാ 2017 നിശാ ക്യാമ്പ് എൻ എസ് യു മുൻ സെക്രട്ടറി യും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ അഡ്വ.എസ് ശരത് ഉദ്ഘാടനം ചെയ്തു. നാനാത്വത്തിൽ അധിഷ്ടിതമായ ഇന്ത്യൻ സമൂഹത്തെ തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിനായി ഫാസിസ്റ്റുവൽക്കരിക്കുകയാണു മോദി സർക്കാർ എന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇഷ്ടമുള്ളത് പറയുവാനും എഴുതുവാനും ഭക്ഷിക്കുമാനുമൊക്കെയുക്കള്ള പൗരന്മാരുടെ അടിസ്ഥാന അവകാശങൾ പോലും നിഷേധിക്കപ്പെടുകയാണ്. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് കൊണ്ട് വെറുപ്പിന്റെ രാഷ്റ്റ്രീയമാണു പ്രോൽസാഹിപ്പിക്കുന്നത്. കുറ്റവാളികൾക്ക് ജോലിയും പണവും കൊടുക്കുന്നു, മൈക്ക് കണ്ടാൽ വാചാലനാകുന്ന പ്രധാനമന്ത്രി ഇത്തരം വിഷയങ്ങളിൽ കമാന്ന് പ്രതികരിക്കുന്നില്ല,ജനങ്ങളെ ഒന്നായി കാണുവാൻ അവർക്കാകുന്നില്ല, 3 വർഷം കൊണ്ട് തന്നെ വെറുക്കപ്പെട്ട സർക്കാരായി ബിജെപി സർക്കാർ മാറിയിരിക്കുകയാണു. ഈ സാഹചര്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വില രാജ്യം തിരിച്ചറിയുകയാണു,ഇന്ത്യയുടെ വൈവിധ്യങൾ നിലനിർത്തുവാനും സംരക്ഷിക്കുവാനും കോൺഗ്രസ്സ
ഐവൈസിസി ദിശാ 2017 നിശാ ക്യാമ്പ് എൻ എസ് യു മുൻ സെക്രട്ടറി യും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ അഡ്വ.എസ് ശരത് ഉദ്ഘാടനം ചെയ്തു. നാനാത്വത്തിൽ അധിഷ്ടിതമായ ഇന്ത്യൻ സമൂഹത്തെ തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിനായി ഫാസിസ്റ്റുവൽക്കരിക്കുകയാണു മോദി സർക്കാർ എന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇഷ്ടമുള്ളത് പറയുവാനും എഴുതുവാനും ഭക്ഷിക്കുമാനുമൊക്കെയുക്കള്ള പൗരന്മാരുടെ അടിസ്ഥാന അവകാശങൾ പോലും നിഷേധിക്കപ്പെടുകയാണ്.
ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് കൊണ്ട് വെറുപ്പിന്റെ രാഷ്റ്റ്രീയമാണു പ്രോൽസാഹിപ്പിക്കുന്നത്. കുറ്റവാളികൾക്ക് ജോലിയും പണവും കൊടുക്കുന്നു, മൈക്ക് കണ്ടാൽ വാചാലനാകുന്ന പ്രധാനമന്ത്രി ഇത്തരം വിഷയങ്ങളിൽ കമാന്ന് പ്രതികരിക്കുന്നില്ല,ജനങ്ങളെ ഒന്നായി കാണുവാൻ അവർക്കാകുന്നില്ല, 3 വർഷം കൊണ്ട് തന്നെ വെറുക്കപ്പെട്ട സർക്കാരായി ബിജെപി സർക്കാർ മാറിയിരിക്കുകയാണു. ഈ സാഹചര്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വില രാജ്യം തിരിച്ചറിയുകയാണു,ഇന്ത്യയുടെ വൈവിധ്യങൾ നിലനിർത്തുവാനും സംരക്ഷിക്കുവാനും കോൺഗ്രസ്സിനു മാത്രമേ കഴിയു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐവൈസിസി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അധ്യക്ഷനായിരുന്നു.ക്യാമ്പ് കോർഡിനേറ്റർ വിൻസു കൂത്തപ്പള്ളി സ്വാഗതം ആശംസിച്ചു. ഐവൈസിസി ട്രഷറർ ഹരി ഭാസ്‌കരൻ, ഷഫീക് കൊല്ലം ബ്ലെസ്സൻ മാത്യൂ എന്നിവർ സംസാരിച്ചു. ഐവൈസിസി സെക്രട്ടറി ഫാസിൽ വട്ടോളി നന്ദി പറഞ്ഞു.