ദിശ 2017 നിശാ ക്യാമ്പിന്റെ ഭാഗമായി ഐവൈസിസി ആഭിമുഖ്യത്തിൽ ഇന്ത്യയെ വരിഞ്ഞ് മുറുക്കുന്ന ഫാസിസം എന്ന വിഷയത്തിൽ നടത്തിയ സെക്ഷനിൽ കെപിസിസി എക്‌സിക്യൂട്ടീവ് അംഗം അഡ്വ എസ് ശരത് പ്രഭാഷണം നടത്തി. ഇന്ത്യയിൽ ഭരണം നടത്തുന്ന സംഘപരിവാര സർക്കാർ രാജ്യം നാളിതുവരെ കാത്ത് സൂക്ഷിച്ച് പോന്ന നാനാത്വത്തിൽ ഏകത്വമെന്ന മഹത്തായ പൈതൃകം തച്ച് തകർത്തു ഏകാധിപത്യരാജ്യമാക്കി ഇന്ത്യയെ മാറ്റുവാൻ ഫാസിസ്റ്റ് ശൈലിയിൽ ഭരണം നടത്തുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മോദി എന്ന വ്യക്തിയിലേക്ക് എല്ലാം കേന്ദ്രീകരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങളും സംസ്‌കാരവും എന്ന വിഷയത്തിൽ ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് ഏ വി ഷെറിൻ പ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തനം ഇന്ന് ധാരാളം വെല്ലുവിളികൾ നിറഞ്ഞതാണെന്നും ധാർമീകത വെടിഞ്ഞ് സാമ്പത്തിക താല്പര്യങളാണു പല മാധ്യമങളേയും ഇന്ന് നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ മനഃശാത്രഞ്ജ വിദഗ്ദ്ധൻ ലത്തീഫ് കോലിക്കൽ ക്ലാസ് എടുത്തു. രോഗവും പ്രതിരോധവും എന്ന വിഷയത്തിൽ ഐവൈസിസി എക്‌സിക്യൂട്ടീവ് അംഗം ലാൽസൺ പുള്ള് അനുഭവങ്ങൾ പങ്ക് വെച്ചത് വിത്യസ്തത പുലർത്തി, ആർട്ട് ഓഫ് ലിവിങ് പ്രതിനിധി ശ്രീനിവാസന്റെ നേതൃത്വത്തിൽ പ്രതിനിധികൾക്കായി യോഗാ ക്ലാസും ഉണ്ടായിരുന്നു. വിവിധ സെക്ഷനുകൾക്ക് ഐവൈസിസി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം, സെക്രട്ടറി ഫാസിൽ വട്ടോളി, ട്രഷറർ ഹരി ഭാസ്‌കരൻ, ക്യാമ്പ് കോർഡിനേറ്റർമാരായ വിൻസു കൂത്തപ്പള്ളി, ഷഫീക്ക് കൊല്ലം, ബ്ലെസ്സൻ മാത്യൂ, അജ്മൽ ചാലിൽ, ബിജു മലയിൽ, ഈപ്പൻ ജോർജ്ജ്, ധനേഷ് പിള്ള, അനസ് റഹിം,വൈസ് പ്രസിഡന്റ് റിച്ചി കളത്തൂരേത്ത്, ഷബീർ മുക്കൻ, ലിനു സാം, രജീഷ് പി സി,ജെയ്‌സൺ, അൻസാർ റ്റി എ , രാജേഷ് പന്മന,സന്ദീപ് ശശിധരൻ, സരുൺ എം കെ ,വിനോദ് ആറ്റിങ്ങൽ എന്നിവർ നേതൃത്വം നൽകി.

ഹമദ് ടൗൺ 22-ാ,ം റൗണ്ട് എബൗട്ടിനു സമീപമായിരുന്നു ക്യാമ്പ്, 14 വ്യാഴാഴ്ച രാത്രി 8 മണിക്ക് ആരംഭിച്ച് 15 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്കാണു സമാപിച്ചത്. ഐവൈസിസി സെന്റ്രൽ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗങൾക്കായായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് രെജിസ്‌റ്റ്രേഷനു മോൾഡി വിൻസു, ഗൗരി രമേശ് എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം അഡ്വ.എസ് ശരത് ഉദ്ഘാടനം ചെയ്തു.