വൈസിസി ബഹ്‌റൈൻ ചാരിറ്റി വിംഗിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ 14 ജില്ലകളിലേയും തെരെഞ്ഞെടുക്കപ്പെട്ട നിർദ്ദനരായ കുട്ടികൾക്ക് പഠനാവശ്യാർത്തം പ്രതിമാസം സ്‌കോളർഷിപ്പ് നൽകുന്ന പദ്ദതിക്ക് തുടക്കമായി.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാനാ അബ്ദുൽ കലാം ആസാദ് മെമോറിയൽ സ്‌കോളർഷിപ്പ് എന്നാണു പദ്ദതിക്ക് നാമകരണം ചെയ്തിരിക്കുന്നത്. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് കൊയിലാണ്ടിയിൽ നടന്ന ചടങിൽ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് നിർവ്വഹിച്ചു. 14 ജില്ലകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 20 കുട്ടികൾക്കാണു സ്‌കോളർഷിപ്പ് നൽകുന്നത്.

ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കൊയിലാണ്ടി, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം സി വി ബാലകൃഷ്ണൻ_ കെ എസ് യു മുൻ ജില്ലാ പ്രസിഡന്റ് വിപി ദുൽകിഫിൽ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീധരൻ, ഐവൈസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി, സെന്റ്രൽ കമ്മിറ്റി അംഗം ഫാസിൽ ടി കെ , മനാമ ഏരിയ അംഗം സജാദ് എന്നിവർ സന്നിഹിതരായിരുന്നു.

ഈ പദ്ദതി കൂടാതെ 14 ജില്ലകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട അമ്മമാർക്ക് അമ്മക്കൊരു കൈ നീട്ടം പദ്ധതി ,പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് പഠനോപകരണങൾ നൽകുന്ന അക്ഷര ദ്വീപം പദ്ദതി എന്നിവയും ഐവൈസിസി മൂന്ന് വർഷമായി നടത്തി വരുന്നു.