വൈസിസി ബഹ്‌റൈൻ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സോഷ്യൽ മീഡിയ വർക്ഷോപ്പ് ദൃഷ്ടി 2018 സംഘടിപ്പിച്ചു. ഏ ഐ സി സി സെക്രട്ടറി മധു യാക്ഷി ഉദ്ഘാടനം ചെയ്തു.2019 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ അധികാരത്തിൽ എത്തിക്കുവാൻ പ്രവാസികളായ കോൺഗ്രസ്സ് പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐവൈസിസി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അധ്യക്ഷനായിരുന്നു. ഏ ഐ സി സി ഐ റ്റി സെൽ കോർഡിനേറ്ററും പ്രമുഖ സിനിമാതാരവുമായ ദിവ്യ സ്പന്ദന (രമ്യ) വർക്ഷോപ്പിനു നേതൃത്വം നൽകി. സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി മോദി അനുകൂലികൾ അസത്യ പ്രചാരണം നടത്തുകയാണെന്നും ചരിത്രങ്ങളെ വളച്ചൊടിക്കുകയാണെന്നും അവർ അഭിപ്രായപ്പെട്ടു.

ഇതിനെതിരെ റ്റ്‌വിറ്റർ പോലുള്ള സംവിധാനങൾ കോൺഗ്രസ് പ്രവർത്തകർ ഉപയോഗിക്കണമെന്നും അവർ പറഞ്ഞു.കർണാടക ഫോറസ്റ്റ് ഇൻഡസ്റ്റ്രീസ് ബോർഡ് ചെയർമാൻ എസ് ഈ സുധീന്ദ്ര ആശംസകൾ അർപ്പിച്ചു. ഐവൈസിസി സെക്രട്ടറി ഫാസിൽ വട്ടോളി സ്വാഗതവും ഹരി ഭാസ്‌കരൻ നന്ദിയും പറഞ്ഞു.