- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹിറിൻ ഐവൈസിസി 23 മത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഐവൈസിസി യുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റിഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൽബയിൽ സ്ഥിതി ചെയ്യുന്ന അൽ ഘാന കോൺട്രാക്ടിങ് കമ്പനിയുടെ തൊഴിലാളി ക്യാമ്പിലായിരുന്നു മെഡിക്കൽ ക്യാമ്പ്. ബഹ്‌റൈനിലെ മൂന്ന് പ്രമുഖ ആശുപത്രികളുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 8 മണിമുതൽ തുടങിയ ക്യാമ്പ് വൈകിട്ട് 5 മണിയോട് കൂടി അവസാനിച്ചു.ഷിഫാ അൽ ജസീറ, ഇന്റർനാഷണൽ മെഡിക്കൽ സെന്റർ റിഫ, മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ ഹിദ്ദ് എന്നീ ആശുപത്രികളുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. ഐവൈസിസി യുടെ 23 മത് ക്യാമ്പായിരുന്നു.ക്യാമ്പ് സ്വദേശി പ്രമുഖനും അൽ ഖന്ന മാനേജിങ് ഡയറക്ടറുമായ അക്കീൽ യൂസുഫ് അൽ ഖന്ന ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ലൈജു തോമസ് അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി നിതീഷ് സ്വാഗതമാശംസിച്ച ഉദ്ഘാടന പരിപാടിയിൽ ഐവൈസിസി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം,സെക്രട്ടറി ഫാസിൽ വട്ടോളി, ട്രഷറർ ഹരി ഭാസ്‌കരൻ, യു കെ അനിൽകുമാർ എന്നിവർ സംസാരിച്ചു,കമ്പനി മാനേജർ ജോസ്,ഫ്രാൻസിസ് കൈതാരം, ഐ
ഐവൈസിസി യുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റിഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൽബയിൽ സ്ഥിതി ചെയ്യുന്ന അൽ ഘാന കോൺട്രാക്ടിങ് കമ്പനിയുടെ തൊഴിലാളി ക്യാമ്പിലായിരുന്നു മെഡിക്കൽ ക്യാമ്പ്. ബഹ്‌റൈനിലെ മൂന്ന് പ്രമുഖ ആശുപത്രികളുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
രാവിലെ 8 മണിമുതൽ തുടങിയ ക്യാമ്പ് വൈകിട്ട് 5 മണിയോട് കൂടി അവസാനിച്ചു.ഷിഫാ അൽ ജസീറ, ഇന്റർനാഷണൽ മെഡിക്കൽ സെന്റർ റിഫ, മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ ഹിദ്ദ് എന്നീ ആശുപത്രികളുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. ഐവൈസിസി യുടെ 23 മത് ക്യാമ്പായിരുന്നു.ക്യാമ്പ് സ്വദേശി പ്രമുഖനും അൽ ഖന്ന മാനേജിങ് ഡയറക്ടറുമായ അക്കീൽ യൂസുഫ് അൽ ഖന്ന ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ലൈജു തോമസ് അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി നിതീഷ് സ്വാഗതമാശംസിച്ച ഉദ്ഘാടന പരിപാടിയിൽ ഐവൈസിസി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം,സെക്രട്ടറി ഫാസിൽ വട്ടോളി, ട്രഷറർ ഹരി ഭാസ്‌കരൻ, യു കെ അനിൽകുമാർ എന്നിവർ സംസാരിച്ചു,കമ്പനി മാനേജർ ജോസ്,ഫ്രാൻസിസ് കൈതാരം, ഐ എം സി ആശുപത്രി പ്രതിനിധി ഫൈസൽ, സ്വീറ്റ( മെംസ്),ഷിഫാ ആശുപത്രി ഡോ.നിജേഷ്, മുജീബ് ബെല്ല കാസ കമ്പനി എന്നിവർ സന്നിഹിതരായിരുന്നു, അലൻ ഐസക് നന്ദി പറഞ്ഞു