മനാമ :കലാമണ്ഡലം ഗീതാനന്ദന്റെ അകാല വിയോഗത്തിൽ ഐ വൈ സി സി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി .അനുഗ്രഹീത കലാകാരനും ,കലക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരാളായിരുന്നു അദ്ദേഹം എന്ന് കമ്മറ്റി അനുശോചന ക്കുറുപ്പിൽ വ്യക്തമാക്കി.

ഡോക്‌റ്റേഴ്സിന്റെ മുന്നറിയിപ്പ് അവഗണിച്ച് കൊണ്ടും കലാരംഗത്ത് സജീവമായ അദ്ദേഹത്തിന്റെ ആത്മാർഥതയും അർപ്പണ ബോധവും പ്രശംസനീയമായിരുന്നു.സൗഹൃദങ്ങൾ കാത്ത് സൂക്ഷിക്കുന്ന കാര്യത്തിൽ അദ്ദേഹം എല്ലാവർക്കും ഒരു മാതൃക ആയിരുന്നു.ഐ വൈ സി സി യുമായി ഒരു നല്ല ബന്ധം അദ്ദേഹം കാത്ത് സൂക്ഷിച്ചിരുന്നു .കലാ മേഖലക്ക് അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണ് എന്ന് ഭാരവാഹികൾ അനുശോചനക്കുറിപ്പിൽ അറിയിച്ചു.