- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന ബഡ്ജറ്റ് ഭരണ പരാജയം തുറന്ന് കാണിക്കുന്നത് :ഐ വൈ സി സി ബഹ്റൈൻ
മനാമ:മുൻ ബഡ്ജറ്റുകളിലെ പ്രഖ്യാപനങ്ങൾ നടപ്പിലാക്കാതെ,അതിന് വേണ്ടി ഒരു രൂപ പോലും ചെലവാക്കാതെ വീണ്ടും പദ്ധതികൾ പ്രഖ്യാപിച്ച് ജനങ്ങളെ മണ്ടന്മാരാക്കുന്ന രീതിയാണ് പിണറായി സർക്കാർ തുടരുന്നത്. കഴിഞ്ഞ രണ്ടു ബഡ്ജറ്റുകളിലും പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളും ആരംഭിക്കുവാൻ സാധിച്ചിട്ടില്ല.പ്രവാസികളെ മുൻ ബഡ്ജറ്റുകളിൽ പോലെ ഇതിലും അവഗണിച്ചു.പ്രവാസികളിൽ നിന്ന് പിരിക്കുന്നതിനെ ക്കുറിച്ച് മാത്രമേ ധനമന്ത്രി സംസാരിക്കുന്നോള്ളൂ,കഷ്ടത അനുഭവിക്കുന്ന പ്രവാസികളുടെ ഉന്നമനത്തിനായി എന്ത് ചെയ്യുവാൻ സാധിക്കുമെന്ന് ആലോചിക്കുന്നില്ല. എല്ലാ മേഖലയിലും പൂർണ്ണ പരാജയമായ സർക്കാർ ഇരുട്ട് കൊണ്ട് ഓട്ട അടക്കുവാൻ ശ്രമിക്കുകയാണ് ഐ വൈ സി സി ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അഭിപ്രായപ്പെട്ടു.കെ എസ് ആർ ടി സി ജീവനക്കാർക്ക് പെൻഷൻ കൊടുക്കുവാൻ സാധിക്കാത്ത സർക്കാർ കോടികളുടെ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ അതിനുള്ള ഫണ്ട് എങ്ങനെ സമാഹരിക്കും എന്ന കാര്യത്തിൽ മുങ്ങി തപ്പുകയാണ്.സർക്കാർ അധികാരത്തിൽ കയറിയ അന്ന് മുതൽ കിംഫി എന്ന ഊതി വീർപ്പിച്ച ബലൂൺ കാണിച
മനാമ:മുൻ ബഡ്ജറ്റുകളിലെ പ്രഖ്യാപനങ്ങൾ നടപ്പിലാക്കാതെ,അതിന് വേണ്ടി ഒരു രൂപ പോലും ചെലവാക്കാതെ വീണ്ടും പദ്ധതികൾ പ്രഖ്യാപിച്ച് ജനങ്ങളെ മണ്ടന്മാരാക്കുന്ന രീതിയാണ് പിണറായി സർക്കാർ തുടരുന്നത്. കഴിഞ്ഞ രണ്ടു ബഡ്ജറ്റുകളിലും പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളും ആരംഭിക്കുവാൻ സാധിച്ചിട്ടില്ല.പ്രവാസികളെ മുൻ ബഡ്ജറ്റുകളിൽ പോലെ ഇതിലും അവഗണിച്ചു.പ്രവാസികളിൽ നിന്ന് പിരിക്കുന്നതിനെ ക്കുറിച്ച് മാത്രമേ ധനമന്ത്രി സംസാരിക്കുന്നോള്ളൂ,കഷ്ടത അനുഭവിക്കുന്ന പ്രവാസികളുടെ ഉന്നമനത്തിനായി എന്ത് ചെയ്യുവാൻ സാധിക്കുമെന്ന് ആലോചിക്കുന്നില്ല.
എല്ലാ മേഖലയിലും പൂർണ്ണ പരാജയമായ സർക്കാർ ഇരുട്ട് കൊണ്ട് ഓട്ട അടക്കുവാൻ ശ്രമിക്കുകയാണ് ഐ വൈ സി സി ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അഭിപ്രായപ്പെട്ടു.കെ എസ് ആർ ടി സി ജീവനക്കാർക്ക് പെൻഷൻ കൊടുക്കുവാൻ സാധിക്കാത്ത സർക്കാർ കോടികളുടെ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ അതിനുള്ള ഫണ്ട് എങ്ങനെ സമാഹരിക്കും എന്ന കാര്യത്തിൽ മുങ്ങി തപ്പുകയാണ്.സർക്കാർ അധികാരത്തിൽ കയറിയ അന്ന് മുതൽ കിംഫി എന്ന ഊതി വീർപ്പിച്ച ബലൂൺ കാണിച്ച് ജനങ്ങളെ പറ്റിക്കുന്നു.പെൻഷൻ നൽകുവാൻ പണമില്ലാത്ത സർക്കാർ ഏ കെജിയിടെ പ്രതിമ നിർമ്മിക്കാൻ 10 കോടി അനുവധിച്ചത് വിരോധാഭാസം ആണ്. വിഭൂതിയിൽ നിന്നും ആപ്പിളും ഓറഞ്ചും സൃഷ്ടിക്കുന്ന മാന്ത്രികന്റെ ചേഷ്ടകളും പെരുമാറ്റങ്ങളുമാണ് ധനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് എന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു