- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി ഷുഹൈബ് എടയന്നൂർ അനുസ്മരണവും പ്രതിഷേധ കൈച്ചാർത്തും നടത്തി
ഐവൈസിസി ബഹ്‌റൈൻ ആഭിമുഖ്യത്തിൽ കണ്ണൂരിലെ മട്ടന്നൂരിൽ സിപിഎം ക്രിമിനലുകൾ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് എടയന്നൂരിനു ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സിപിഎം ക്രിമിനലുകൾക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് പ്രതിഷേധ കൈച്ചാർത്തും സംഘടിപ്പിച്ചു. മനാമ സൗദി ഹോട്ടൽ ഹാളിലായിരുന്നു സംഗമം. ആർക്കുമൊരു ദ്രോഹവും ചെയ്യാത്ത പ്രദേശത്തെ മത രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഷുഹൈബിനെ കൊന്നതിലൂടെ സിപിഎമ്മിന്റെ ഫാസിസ്റ്റ് മുഖം ഒരിക്കൽ കൂടി വെളിവായിരിക്കുകയാണ്. രാജ്യത്ത് സംഘപരിവാരിന്റെ വർഗീയ ഫാസിസത്തെ ചെറുക്കുന്നതിനൊപ്പം തന്നെ സിപിഎം ന്റെ രാഷ്ട്രീയ ഫാസിസത്തെ എതിർക്കേണ്ടത് അനിവാര്യമാണ്, അസഹിഷ്ണുത യുടെ വക്തക്കാളാണു സിപിഎം എന്ന് വെക്തമായിരിക്കുകയാണ്. രാഷ്റ്റ്രീയ എതിരാളികളെ കൊന്നൊടുക്കു തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാമെന്ന് സിപിഎം വ്യാമോഹിക്കണ്ട,ഐസിസ് തീവ്രവാദികളേക്കാൾ മനസ്സാക്ഷിയില്ലാതെ ആണു 37 ൽ പരം വെട്ടുകൾ വെട്ടി ഷുഹൈബിനെ കൊലപ്പെടുത്തിയത്. ഇത്തരം ഫാസിസ്റ്റ് നടപടികൾ ആവർത്ത
ഐവൈസിസി ബഹ്‌റൈൻ ആഭിമുഖ്യത്തിൽ കണ്ണൂരിലെ മട്ടന്നൂരിൽ സിപിഎം ക്രിമിനലുകൾ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് എടയന്നൂരിനു ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സിപിഎം ക്രിമിനലുകൾക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് പ്രതിഷേധ കൈച്ചാർത്തും സംഘടിപ്പിച്ചു.
മനാമ സൗദി ഹോട്ടൽ ഹാളിലായിരുന്നു സംഗമം. ആർക്കുമൊരു ദ്രോഹവും ചെയ്യാത്ത പ്രദേശത്തെ മത രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഷുഹൈബിനെ കൊന്നതിലൂടെ സിപിഎമ്മിന്റെ ഫാസിസ്റ്റ് മുഖം ഒരിക്കൽ കൂടി വെളിവായിരിക്കുകയാണ്. രാജ്യത്ത് സംഘപരിവാരിന്റെ വർഗീയ ഫാസിസത്തെ ചെറുക്കുന്നതിനൊപ്പം തന്നെ സിപിഎം ന്റെ രാഷ്ട്രീയ ഫാസിസത്തെ എതിർക്കേണ്ടത് അനിവാര്യമാണ്, അസഹിഷ്ണുത യുടെ വക്തക്കാളാണു സിപിഎം എന്ന് വെക്തമായിരിക്കുകയാണ്.
രാഷ്റ്റ്രീയ എതിരാളികളെ കൊന്നൊടുക്കു തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാമെന്ന് സിപിഎം വ്യാമോഹിക്കണ്ട,ഐസിസ് തീവ്രവാദികളേക്കാൾ മനസ്സാക്ഷിയില്ലാതെ ആണു 37 ൽ പരം വെട്ടുകൾ വെട്ടി ഷുഹൈബിനെ കൊലപ്പെടുത്തിയത്. ഇത്തരം ഫാസിസ്റ്റ് നടപടികൾ ആവർത്തിക്കുന്നതിലൂടെ ആർ എസ് എസ് ദേശീയതലത്തിൽ കേരളത്തിനെതിരെയുയർത്തുന്ന വാധമുഖങൾ സാധൂകരിക്കുകയാണു സിപിഎം എന്നും യോഗത്തിൽ സംസാരിച്ചവർ കുറ്റപ്പെടുത്തി.
ഐവൈസിസി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അധ്യക്ഷനായിരുന്നു. സെക്രട്ടറി ഫാസിൽ വട്ടോളി സ്വാഗതം പറഞ്ഞ യോഗത്തിൽ ഓ ഐ സി സി ഗ്ലോബൽ സെക്രട്ടറി ബഷീർ അമ്പലായി,കെ എം സി സി ബഹ്‌റൈൻ മുൻ പ്രസിഡന്റ് സി കെ അബ്ദുൽ റഹുമാൻ, കെ എം സി സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഏ പി ഫൈസൽ, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം നേതാവ് സനൽ കുമാർ ഗോപിനാഥൻ പിള്ള എന്നിവർ അനുശോചിച്ച് പ്രസംഗിച്ചു, ഐവൈസിസി ചാരിറ്റി വിങ് കൺവീനർ ഷിഹാബ് കറുകപ്പുത്തൂർ നന്ദി പറഞ്ഞു.