മനാമ: ഐവൈസിസി 2017- 18 കാലയളവിലെ പുതിയ കമ്മിറ്റികളെ തെരെഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഏരിയ സമ്മേളനങ്ങൾ  പുരോഗമിക്കുന്നു. ടൂബ്ലി/സൽമാബാദ്, റിഫ , മുഹറഖ്, ഗുദൈബിയ ഏരിയ സമ്മേളനങൾ നടന്ന് കഴിഞ്ഞു. ബാക്കിയുള്ള അഞ്ച് ഏരിയകളിലെ സമ്മേളനങ്ങൾ 14 വെള്ളിയാഴ്ച വിവിധ ഏരിയകളിൽ നടക്കും.

ഉച്ചക്ക് 12.30 നു ഹമദ് ടൗൺ സൂഖിൽ ഹമദ് ടൗൺ ഏരിയ കൺവൻഷൻ നടക്കും, ബന്ധപ്പെടേണ്ട നംബർ 33253468,33735358. 2.30 നു സൽമാനിയ ഏരിയ കൺവൻഷൻ സൽമാനിയ സഗയ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടക്കും. ബന്ധപ്പെടേണ്ട നംബർ 39499330,38891951

വൈകിട്ട് 5 മണിക്ക് മനാമ ഏരിയ കൺവൻഷൻ മനാമ കോഴിക്കോട് സ്റ്റാർ ഹോട്ടൽ ഹാളിൽ വെച്ച് നടക്കും , ബന്ധപ്പെടേണ്ട നംബർ 32059789,33978687.
രാത്രി 8 മണിക്ക് ഹിദ്ദ്/അറാദ് ഏരിയ കൺവൻഷൻ നടക്കും, ബന്ധപ്പെടേണ്ട നംബർ 38808361,33080790

രാത്രി 10 മണിക്ക് ബുദയ്യ ഏരിയ കൺവൻഷൻ ബുദയ്യയിൽ നടക്കും, ബന്ധപ്പെടേണ്ട നംബർ 39432214,33246208. ഐവൈസിസി ദേശീയ പ്രസിഡന്റ് ഈപ്പൻ ജോർജ്ജ്, ജനറൽ സെക്രട്ടറി അനസ് റഹിം, ട്രഷറർ ലിനു സാം എന്നിവർ നേതൃത്വം നൽകും.