- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്‌റിനിലെ സാമൂഹിക സാംസ്‌കാരിക ആതുര സേവന രംഗത്ത് സജീവമായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ഷിഫ അൽ ജസ്സീറ ഹോസ്പിറ്റലും ഹെർട്ടൽ ഗ്രൂപ്പുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്‌ച്ച ഹെർട്ടൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ലെബർ ക്യാമ്പിൽ വച്ചാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 8മണിക്ക് ആരംഭിച്ച ക്യാമ്പ

മനാമ: ബഹ്‌റിനിലെ സാമൂഹിക സാംസ്‌കാരിക ആതുര സേവന രംഗത്ത് സജീവമായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ഷിഫ അൽ ജസ്സീറ ഹോസ്പിറ്റലും ഹെർട്ടൽ ഗ്രൂപ്പുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വെള്ളിയാഴ്‌ച്ച ഹെർട്ടൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ലെബർ ക്യാമ്പിൽ വച്ചാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 8മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് 1മണിവരെ നീണ്ടു. ഷിഫ അൽ ജസീറ ഹോസ്പിറ്റലിലെ പ്രഗല്ഭരായ ഡോക്ട്‌ടെഴ്‌സ് ക്യാമ്പിന് നേതൃത്വം നല്കി.ഐ സി ആർ എഫ് സെക്രട്ടറി അജയ് കൃഷ്ണൻ ഉത്ഘാടനം നിർവ്വഹിച്ചു .ഐ വൈ സി സി പ്രസിഡന്റ്് സിഅജ്മൽ,ജനറൽ സെക്രട്ടറി ബിജുമലയിൽ ,മെഡിക്കൽ ക്യാമ്പ് കോ ഓർഡിനെറ്റെഷ്‌സ് സുബിൻ സാമുവേൽ,ഷബീർ മുക്കൻ,ഷംസീർ വടകര .മറ്റ് ദേശീയ ഭാരവാഹികൾ ഏരിയ പ്രസിടന്റ്മാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്കി.
റിച്ചാർട് ബർനാഡ് (Regional HSEQ manager middle east CMIOSH) ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സാമൂഹിക പ്രവർത്തകാരായ അനിൽകുമാർ യു കെ, പ്രദീപ് അഴീക്കോട് എന്നിവർ ക്യാമ്പ് സന്ദർശിച്ചു .ഡോ നിജേഷ് മേനോൻ ,ഡോ രമേഷ് ചന്ദ്ര, പരാ മെഡിക്കൽ സ്റ്റാഫുകളായ അഖിൽ, ബിനു, ഫാസിൽ,ചിഞ്ചു,എന്നിവർ മെഡിക്കൽ ക്യാമ്പിൽ രോഗികളെ പരിശോദിച്ചു. 300 ഓളംതൊഴിലാളികൾ ക്യാമ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി.


