- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി ഏരിയ കൺവൻഷനുകൾക്ക് ഇന്ന് തുടക്കമാകും
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സിന്റെ ഏരിയ കൺവൻഷനുകൾക്ക് ഇന്ന് തുടക്കമാകും.കഴിഞ്ഞ രണ്ട് വർഷമായി ബഹ്രൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന കോൺഗ്രസ് യുവജന കൂട്ടായ്മയാണ് ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ്. ഐ വൈ സി സി പ്രഥമ കമ്മറ്റി ഈ മാർച്ചോടെ രണ്ടു വർഷം പൂർത്തീകരിക്കുകയാണ്. നിലവിൽ 9 ഏരിയ കമ്മറ്റികളാണ് ബഹറിനിൽ പ്

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സിന്റെ ഏരിയ കൺവൻഷനുകൾക്ക് ഇന്ന് തുടക്കമാകും.കഴിഞ്ഞ രണ്ട് വർഷമായി ബഹ്രൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന കോൺഗ്രസ് യുവജന കൂട്ടായ്മയാണ് ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ്. ഐ വൈ സി സി പ്രഥമ കമ്മറ്റി ഈ മാർച്ചോടെ രണ്ടു വർഷം പൂർത്തീകരിക്കുകയാണ്.
നിലവിൽ 9 ഏരിയ കമ്മറ്റികളാണ് ബഹറിനിൽ പ്രവർത്തിക്കുന്നത്.ഇന്ന് മുതൽ ആരംഭിക്കുന്ന ഏരിയ കൺവൻഷനുകളിൽ നിന്ന് പുതിയ ഏരിയ ഭാരവാഹികളെയും ദേശീയകമ്മറ്റി പ്രധിനിതികളെയും തിരഞ്ഞെടുക്കും. .കഴിഞ്ഞ രണ്ട് മാസമായി നടന്ന് വന്ന മെംബർഷിപ്പ് ക്യാംപയിൽ ഫെബ്രുവരി 28 ഓടെ സമാപിച്ചിരുന്നു .
ഇന്ന് മുഹറക്ക് ഏരിയ കൺവൻഷൻ കാസിനോ ഗാർടന് സമീപം രാജീവ് നഗറിൽ ആണ് കൺവൻഷൻ നടക്കുക .വൈകിട്ട് 8.30 ന് ആരംഭിക്കുന്ന യോഗത്തിൽ ഐ വൈ സി സി ദേശീയ ഭാരവാഹികൾ പങ്കെടുക്കും .ഏരിയ കൺവൻഷനിലെക്ക് ബഹ്രൈനിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അനുഭാവികളായ യുവജനങ്ങളെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ പത്രക്കുറുപ്പിലൂടെ അറിയിച്ചു .കൂടുതൽ വിവരങ്ങൾക്ക് 33183260 (ദനെഷ് പിള്ള )36005537(മുഹമ്മദ് റഫീക്ക് ) എന്നിവരുമായി ബന്ധപ്പെടാം

