- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി കാർത്തികെയന്റെ നിര്യാണത്തിൽ ഐവൈസിസി ദേശീയ കമ്മറ്റി അനുശോചിച്ചു
മനാമ: മുതിർന്ന കോൺഗ്രസ്സ് നേതാവും നിയമസഭ സ്പീക്കറുമായ ജി കാർത്തികെയന്റെ നിര്യാണത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ദേശീയ കമ്മറ്റി അനുശോചിച്ചു. കേരള രാഷ്ട്രീയത്തിലെ സൗമ്യനും ,ആദർശ ധീരനുമായ ഒരു നല്ല നേതാവിനെയാണ് നഷ്ടമായത്. കേരള വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കേരള രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം കെ എസ് യു, യൂത്ത് കോൺഗ്രസ് സംഘടന

മനാമ: മുതിർന്ന കോൺഗ്രസ്സ് നേതാവും നിയമസഭ സ്പീക്കറുമായ ജി കാർത്തികെയന്റെ നിര്യാണത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ദേശീയ കമ്മറ്റി അനുശോചിച്ചു. കേരള രാഷ്ട്രീയത്തിലെ സൗമ്യനും ,ആദർശ ധീരനുമായ ഒരു നല്ല നേതാവിനെയാണ് നഷ്ടമായത്.
കേരള വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കേരള രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം കെ എസ് യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ച നേതാവാണ്. നിയമസഭ സമാചികൻ എന്ന നിലയിലും മന്ത്രി എന്ന നിലയിലും കേരളത്തിന്റ്‌റെ പുരോഗതിക്ക് കക്ഷി രാഷ്ട്രീയ ഭെതമെന്യെ വലിയ സംഭാവനകൾ നല്കിയ വ്യക്തിയാണ്.
നിയമ സഭ സ്പീക്കർ പദവിയിൽ ഇരിക്കുമ്പോൾ തന്നെ പ്രതിപക്ഷ ഭരണപക്ഷ കക്ഷി നേതാക്കളുടെ പ്രശംസ പിടിച്ചു പറ്റുവാനും,സ്പീക്കർ പദവിയുടെ മാന്യത നിലനിർത്തുവാനും അദേഹത്തിനു സാധിച്ചു .എപ്പോഴും വളരെ ശാന്തനും സൗമ്യനുമായി കാണപ്പെട്ട അദ്ദേഹം ഒരു നല്ല സാഹിത്യാസ്വാതകനും ആയിരുന്നു.
കേരള ജനതക്കും പ്രത്യേകിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനും അദ്ദേഹത്തിന്റെ വെർപ്പാട് ഒരു തീരാ നഷ്ടമാണ് .ഈ ആധുനിക രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹത്തെപ്പോലെ അനുഭവസംബത്തുള്ള ഒരു പൊതുപ്രവർത്തകന്റെ വേർപാട് കേരളത്തിലെ വളർന്ന് വരുന്ന കോൺഗ്രസ്സിന്റ്‌റെ യുവ തലമുറക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത് എന്നും ഐ വൈ സി സി ദേശീയ കമ്മറ്റി അനുശോചന പ്രമേയത്തിൽ സൂചിപ്പിച്ചു.

