മുഹറക്ക്: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് മുഹറക്ക് ഏരിയ കൺവൻഷൻ സമാപിച്ചു. കഴിഞ്ഞ ദിവസം മുഹറക്കിൽ വച്ച് നടന്ന കൺവൻഷനിൽ മുഹരഖ് ഏരിയ പ്രസിഡന്റ് മുഹമ്മദ് റഫീക്ക് അധ്യക്ഷനായിരുന്നു.നിലവിലെ മുഹരാക്ക് ഏരിയ ജനറൽ സെക്രട്ടറി ദനെഷ് പിള്ള സ്വാഗതം പറഞ്ഞു.

ദേശീയ പ്രസിഡന്റ് സി അജ്മൽ കൺവൻഷൻ ഉത്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി ബിജു മലയിൽ മുഖ്യ പ്രഭാഷണം നടത്തി. പുതിയ ഏരിയ പ്രസിഡന്റ ആയി സൈനുദീൻ തൃത്താലയെയും ജനറൽ സെക്രട്ടറി ആയി ഷെഫിൻ ഖാദറിനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ വൈസ് പ്രസിഡന്റ്:അമീർ ജോയിന്റ്‌റ് സെക്രട്ടറി:ഷെഫീക് ട്രഷർ: ഷിനാദ്,ഏരിയ എക്‌സിക്യുറ്റീവ് ഭാരവാഹികൾ സബീഷ്,ഷിജു,ഷറഫു,ജോർജ്,നൗഫൽ ദേശീയ കമ്മറ്റി പ്രതിനിധികൾ: ദനെഷ് എം പിള്ള ,മുഹമ്മദ് റഫീക്ക് ,പി സി രജീഷ് ,അനസ് റഹീം. അമീർ യോഗത്തിന് എത്തിച്ചെർന്നവർക്ക് നന്ദി പ്രകാശിപ്പിച്ചു