മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ഹമദ് ടൗൺ ഏരിയ കൺവൻഷൻ കഴിഞ്ഞ ദിവസം ഹമദ് ടൗൺ ഏരിയ കമ്മറ്റി ഓഫീസിൽ വച്ച് നടന്നു. ജോൺസൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗം ദേശീയ പ്രസിടന്റ്‌റ് സി അജ്മൽ ഉത്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി ബിജു മലയിൽ മുഖ്യപ്രഭാഷണം നടത്തി. യു കെ അനിൽ കുമാർ വിൻസു കൂത്തപ്പള്ളി എന്നിവർ ആശംസ പ്രസംഗം നടത്തി.പുതിയ ഏരിയ പ്രസിഡന്റ്‌റ് ആയി റെജിയെയും ജനറൽ സെക്രട്ടറി യായി രാജേഷ് രഘുനാദിനെയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ :വൈസ് പ്രസിഡന്റ് ബിജി മലയിൽ, ജൊയിന്റ് സെക്രട്ടറി :വിൽസു, ട്രഷർ അഖിൽ ഗോപു ഏരിയ എക്‌സിക്യുട്ടീവ്: ജിനു,രഘുനാദ്,സജീഷ് ,രഞ്ജിത്ത് നാഥ്,രമേശ് എന്നിവരെയും,ദേശീയ കമ്മറ്റി പ്രതിനിധികളായി ജോൺസൻ, വിനോദ്, ജയ്‌സൺ,ബിജു മലയിൽ എന്നിവരെയും തിരഞ്ഞെടുത്തു .റെജി ഗോപിനാഥൻ നായർ സ്വാഗതവും,രമേഷ് രഘുനാഥ് നന്ദിയും പറഞ്ഞു.