മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് മനാമ ഏരിയ കൺവൻഷൻ കഴിഞ്ഞ ദിവസം ഹമദ് ടൗൺ ഏരിയ കമ്മറ്റി ഓഫീസിൽ വച്ച് നടന്നു. ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ച യോഗം ദേശീയ പ്രസിഡന്റ്് സി അജ്മൽ ഉത്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി ബിജു മലയിൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ്ുമാരായ ഈപ്പൻ ജോർജ് ,പി സി രജീഷ്, മീഡിയ സെൽ കൺവീനർ ബേസിൽ നെല്ലിമറ്റം,ജൊയിന്റ്‌റ് സെക്രട്ടറി റോബിൻ രാജ്,സ്പോർട്സ് വിങ് കൺവീനർ വിൻസു കൂത്തപ്പള്ളി എന്നിവർ ആശംസ പ്രസംഗം നടത്തി.പുതിയ ഏരിയ പ്രസിഡന്റ് ആയി ഫാസിൽ വട്ടോളിയെയും, ജനറൽ സെക്രട്ടറിയായി റിച്ചി മാത്യു ജോഷ്വയയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ:വൈസ് പ്രസിഡന്റ് മഹറൂഫ് കണ്ണൂർ ,ജൊയിന്റ് സെക്രട്ടറി :ജോജി കുര്യൻ ട്രഷർ മണികണ്ഠൻ ഏരിയ എക്‌സിക്യുട്ടീവ്: റാഷിദ്, ദീപു, റഷീദ് ,മോയിദീൻ, ലിന്റ്‌റോ എന്നിവരെയും,ദേശീയ കമ്മറ്റി പ്രതിനിതികളായി സി അജ്മലിനെയും,ബേസിൽ നെല്ലിമറ്റത്തിനെയും തിരഞ്ഞെടുത്തു .റിച്ചി മാത്യു ജോഷ്വ സ്വാഗതവും മണികണ്ടൻ നന്ദിയും പറഞ്ഞു.