മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാവങ്ങളുടെ മാലാഖ അശ്വതി നായരുമായി മുഖാമുഖം സംഘടിപ്പിച്ചു.

'ബഹറിനിൽ വന്നശേഷം ആദ്യമായിട്ടാണ് ഇത്രയും യുവജനങ്ങളെ ആദ്യമായിട്ട് കാണുന്നത് എന്നും,യുവാക്കൾ വിചാരിച്ചാൽ ഒരു ചരിത്രം തന്നെ മാറ്റി എഴുതുവാൻ സാധിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

സംഘടനയുടെ ഭാവി പരിപാടികൾക്ക് ജ്വാല ഫൗണ്ടേഷന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അവർ പറഞ്ഞു. മുഖാ മുഖത്തിന് മുന്നോടിയായി നടന്ന യോഗത്തിൽ ഐ വൈ സി സി ദേശീയ പ്രസിഡന്റ്് വിൻസൂ കൂത്തപ്പള്ളി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ധനേഷ് എം പിള്ള സ്വാഗതവും ജോയിന്റ്‌റ് സെക്രട്ടറി അനീഷ് അബ്രഹാം നന്ദിയും അറിയിച്ചു. ട്രഷർ ബേസിൽ നെല്ലിമറ്റം ,വൈസ് പ്രസിടന്റ്‌റ് ഷബീർ മുക്കൻ, ജനത കൾച്ചർ സെന്റ്റർ പ്രസിടന്റ്‌റ് സിയാദ് ഏഴംകുളം എന്നിവർ സംസാരിച്ചു.അതിന് ശേഷം നടന്ന മുഖാമുഖത്തിൽ 100 ഓളം വരുന്ന പ്രതിനിധികൾ പങ്കെടുത്തു