- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് അമ്മക്കൊരു കൈനിട്ടം പദ്ധതി; സംസ്ഥാനതല ഉത്ഘാടനം ആര്യാടൻ മുഹമ്മദ് നിർവ്വഹിച്ചു
മനാമ:ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സിന്റെ ക്ഷേമപദ്ധതിയായ അമ്മക്കൊരു കൈനീട്ടത്തിന്റെ സംസ്ഥാന തല ഉത്ഘാടനം മലപ്പുറം ജില്ലയിലെ വണ്ടൂരിൽ വച്ച് കേരളസംസ്ഥാന വൈദ്യുതവകുപ്പ് മന്ത്രി ആര്യാടൻ മുഹമ്മദ് ഉത്ഘാടനം ചെയ്തു. കേരളത്തിലെ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത നിർദ്ധനരായ അമ്മമാർക്ക് ഓരോ മാസവും നിശ്ചിതതുക പെൻഷൻ ആയി നല്കുന്ന പദ്ധതിയാ

മനാമ:ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സിന്റെ ക്ഷേമപദ്ധതിയായ അമ്മക്കൊരു കൈനീട്ടത്തിന്റെ സംസ്ഥാന തല ഉത്ഘാടനം മലപ്പുറം ജില്ലയിലെ വണ്ടൂരിൽ വച്ച് കേരളസംസ്ഥാന വൈദ്യുതവകുപ്പ് മന്ത്രി ആര്യാടൻ മുഹമ്മദ് ഉത്ഘാടനം ചെയ്തു.
കേരളത്തിലെ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത നിർദ്ധനരായ അമ്മമാർക്ക് ഓരോ മാസവും നിശ്ചിതതുക പെൻഷൻ ആയി നല്കുന്ന പദ്ധതിയാണ് അമ്മക്കൊരു കൈനീട്ടം.ആദ്യഖട്ടമായി 14 ജില്ലകളിലെ ഓരോ അമ്മമാർക്കാണ് നല്കുക. വരുന്ന 5 വർഷത്തേക്ക് ഐ വൈ സി സി ദേശീയ ഭാരവാഹിയാണ് പദ്ധതിക്കുള്ള തുക നല്കിയിരിക്കുന്നത്.
രണ്ടാം ഘട്ടമായി ജില്ലകളിൽ നിന്ന് 5 അമ്മമാർക്ക് വീതം സഹായം നല്കും യൂത്ത് കോൺഗ്രസ്സ് പ്രാദേശിക നേത്രുത്വമാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. അദ്യമായിട്ടാണ് ഇന്ത്യക്ക് പുറത്ത് പ്രവർത്തിക്കുന്ന കോൺഗ്രസ്സ് യുവജനസംഘടന ഇതുപോലൊരു പദ്ധതിയുമായി മുന്നോട്ടു വരുന്നത്.
വണ്ടൂരിൽ വച്ച് നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെ റ്റി അജ്മൽ മുഖ്യാഥിതി ആയിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തോടോപ്പം ,ഇതുപോലുള്ള ജീവകാരുന്യ പ്രവർത്തനങ്ങളുമായി യൂത്തുകൊൺഗ്രസ്സ് ,കോൺഗ്രസ്സ് പ്രാദേശിക നേതൃത്വം മുന്നോട്ട് വരണമെന്നും ,പ്രവാസ ലോകത്തെ കൊൺഗസ് യുവജന കൂട്ടായ്മയായ ഐ വൈ സി സി യുടെ പ്രവർത്തനം വളരെ പ്രശംസനീയമാനെന്നും പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ കോൺഗ്രസ്സ് യൂത്ത്‌കോൺഗ്രസ് നേതാക്കൾ ജില്ല തല ഉത്ഘാദനങ്ങൾ നിർവ്വഹിക്കുമെന്നു ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.വണ്ടൂരിൽ വച്ച് നടന്ന ചടങ്ങിൽ പി എ അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ സിത്താര, കോൺഗസ് ബ്ലോക്ക് പ്രേസിഡന്റ്‌റ് കെ സി കുഞ്ഞുമുഹമ്മദ്.എ ശിഹാബുദീൻ തങ്ങൾ, സി കെ മുബാറക്,പി റ്റി ജബീബ് സക്കീർ, സി മുത്തു,സലാം മൊയിക്കൽ എന്നിവർ പ്രസംഗിച്ചു

