മനാമ: ഇന്ത്യക്ക് പുറത്ത് ആദ്യം രൂപീകൃതമായ കോൺഗ്രസ്സ് യുവജന കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി )യുടെ രണ്ടാമത് വാർഷികാഘോഷവും കുടുംബസംഗമവും മെയ് 30 ന് നടത്തുന്നു.

ജി കാർത്തി കെയൻ നഗറിൽ(കോൺകോഡ് ഇന്റ്ർനാഷനൽ ഹോട്ടൽ ഗുദൈബിയ) ലാണ് ആഘോഷപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. വ്യാഴാഴ്‌ച്ച വൈകിട്ട് 7.30 ന് ആരംഭിക്കുന്ന പരിപാടിയിൽ ബഹ്രൈനിലെ കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.

ബഹ്രൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ബഹ്രൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ ഇന്ത്യൻ യൂത്ത്കൾച്ചറൽ കോൺഗ്രസ്സ് രണ്ട് വർഷം പിന്നിടുകയാണ്. ബഹറിനിലും നാട്ടിലും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളും ,ക്ഷേമ പ്രവർത്തനങ്ങളും നടത്തി വരുകയാണ് ഐ വൈ സി സി.