- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി രണ്ടാമത് വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു
മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി) രണ്ടാമത് വാർഷികം ആഘോഷിച്ചു.കഴിഞ്ഞ ദിവസം ജി .കാർത്തികെയൻ നഗർ (കോൺകോഡ് ഇന്റ്‌റർ നാഷണൽ ഹോട്ടൽ,ഗുദൈബിയ)ൽ വച്ചാണ് വാർഷികം ആഘോഷങ്ങൾ നടന്നത്. ഐ വൈ സി സി യുടെ 9 ഏരിയ അധ്യക്ഷന്മാർ മൺ ചിരാതുകൾ തെളിച്ചാണ് ആഘോഷ പരുപാടികൾക്ക് തുടക്കം കുറിച്ചത്. ഐ വൈ സി സി ദേശീയ പ്രസിഡന്റ് വിൻസു കൂത്തപ്പള്ളി അധ്യക്

മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി) രണ്ടാമത് വാർഷികം ആഘോഷിച്ചു.കഴിഞ്ഞ ദിവസം ജി .കാർത്തികെയൻ നഗർ (കോൺകോഡ് ഇന്റ്‌റർ നാഷണൽ ഹോട്ടൽ,ഗുദൈബിയ)ൽ വച്ചാണ് വാർഷികം ആഘോഷങ്ങൾ നടന്നത്.
ഐ വൈ സി സി യുടെ 9 ഏരിയ അധ്യക്ഷന്മാർ മൺ ചിരാതുകൾ തെളിച്ചാണ് ആഘോഷ പരുപാടികൾക്ക് തുടക്കം കുറിച്ചത്. ഐ വൈ സി സി ദേശീയ പ്രസിഡന്റ് വിൻസു കൂത്തപ്പള്ളി അധ്യക്ഷത വഹിച്ച യോഗം ബഹ്‌റൈൻ പാർലമെന്റ്‌റ് അംഗം ഖാലിദ് എ അസിസ് അൽ ഷയീർ(Member of Council Of Representatives,Chairman of Committee Of Human Rights) ഉത്ഘാടനം ചെയ്തു.
,കേരള സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ,സിനിമ ചലച്ചിത്ര താരം സുധീർ സുകുമാരൻ,ബിറ്റ്‌സ് ഗ്രൂപ്പ് ചെയർമാൻ & സിനി ആക്ടർ സജിമോൻ പാറയിൽ,ജനത കൾച്ചറൽ സെന്റ്റർ പ്രസിഡന്റ് സിയാദ് ഏഴംകുളം,ഐ വൈ സി സി അഡ്വസറി ബോർഡ് അംഗം ഈപ്പൻ ജോർജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഐ വൈ സി സി ജനറൽ സെക്രട്ടറി ധനേഷ് എം പിള്ള സ്വാഗതവും ,ട്രഷർ ബേസിൽ നെല്ലിമറ്റം നന്ദിയും പറഞ്ഞു.വൈസ് പ്രസിഡന്റ് മുഹമ്മദ് റഫീക്ക് ആമുഖ പ്രസംഗം നടത്തി.മുൻ വർഷത്തെ ഭാരവാഹികളായ സി അജ്മൽ ,ബിജു മലയിൽ, വൈസ് പ്രസിഡന്റ് ഷബീർ മുക്കൻ വിശിഷ്ട അതിഥികൾക്ക് മോമൻട്ടോ നല്കി ആദരിച്ചു. ബഹ്രൈനിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരുപാടികൾ ചടങ്ങിന് മിഴിവേകി.ഐ വൈ സി സി ദേശീയ ഭാരവാഹികൾ ചടങ്ങിന് നേതൃത്വം നല്കി

