- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി ജീവകാരുണ്യ പദ്ധതി സാന്ത്വനസ്പർശം ഉത്ഘാടനം ചെയ്തു
മനാമ:ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സിന്റ്‌റെ ജീവകാരുണ്യ പദ്ധതിയായ സ്വാന്തന സ്പർശം 2015 ന്റെ ഉത്ഘാടനം നിർവ്വഹിച്ചു. നിരാലംബരെയും, രോഗങ്ങൾ വന്ന് ചികിത്സിക്കുവാൻ പണമില്ലാതെ കഷ്ടപ്പാട് അനുഭവിക്കുന്നവർക്കുവേണ്ടി രൂപീകരിച്ച പദ്ധതിയാണ് 'സാന്ത്വനസ്പർശം. കഴിഞ്ഞ വർഷം യൂത്ത് കോൺ ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഉത്ഘാടനം ചെയ്ത ഈ പദ്ധതിപ്രകാരം

മനാമ:ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സിന്റ്‌റെ ജീവകാരുണ്യ പദ്ധതിയായ സ്വാന്തന സ്പർശം 2015 ന്റെ ഉത്ഘാടനം നിർവ്വഹിച്ചു. നിരാലംബരെയും, രോഗങ്ങൾ വന്ന് ചികിത്സിക്കുവാൻ പണമില്ലാതെ കഷ്ടപ്പാട് അനുഭവിക്കുന്നവർക്കുവേണ്ടി രൂപീകരിച്ച പദ്ധതിയാണ് 'സാന്ത്വനസ്പർശം. കഴിഞ്ഞ വർഷം യൂത്ത് കോൺ ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഉത്ഘാടനം ചെയ്ത ഈ പദ്ധതിപ്രകാരം പ്രവാസ ലോകത്തും നാട്ടിലുമുള്ള ഒട്ടനവധിപ്പെർക്ക് സ്വാന്ത്വനമെകുവാൻ സാധിച്ചിട്ടുണ്ട്.
സ്വാന്ത്വനസ്പർശം സഹായ പദ്ധതിയുടെ ഈ വർഷത്തെ ഉത്ഘാടനം പത്തനംതിട്ട പാർലമന്റ് അംഗം അന്റ്‌റോ ആൻഡ്ണി എം പി യാണ് നിർവ്വഹിച്ചത്. ആക്‌സിഡന്റിൽ പെട്ട് കഴിഞ്ഞ മൂന്നര വർഷമായി തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരുമല പമ്പാ കോളേജ് കെ എസ് യു മുൻ യുണിറ്റ് സെക്രെട്ടറി മാത്യു ആന്റണി ക്കാണ് സഹായ ധനം കൈമാറിയത്.2011 ഒക്ട്‌ടോബർ 25 നാണ് മാത്യുവിന് അപകടം സംഭവിച്ചത്. ഏകദേശം 42 ലക്ഷത്തോളം രൂപ അദ്ദേഹത്തിന്റെ ചികിത്സകായി ഇതുവരെ മുടക്കി കഴിഞ്ഞു.സ്വന്തമായി ഉണ്ടായിരുന്ന കിടപ്പാടം വിറ്റും ,സുഹൃത്തുക്കളുടെ സഹായത്തോടെയുമാണ് മകന്റെ ചികിത്സക്കായി തുക കണ്ടെത്തിയത് .
ഒരു മാസം ആശുപത്രി ചെലവ് മാത്രമായി 90000 രൂപയോളം ആവശ്യമായി വരും.നിർദ്ധനരായ ഈ മാതാപിതാക്കൾ തങ്ങളുടെ മകന്റെ ചികിത്സക്കുള്ള പണം കണ്ടെത്തുവാൻ ബുദ്ധിമുട്ടുകയാണ്.
യൂത്ത് കോൺഗ്രസ്സ് പത്തനംതിട്ട പാർലമന്റ് പ്രസിഡന്റ്‌റ് റോബിൻ പരുമലയുടെ നേതൃത്വത്തിൽ ഡിസിസി അംഗം സതിഷ് ചാത്തങ്കരി ,യൂത്ത് കോൺഗ്രസ് നേതാവ് ജിബി കെ ജോസ് എന്നിവർ അന്റ്‌റോ ആൻഡ്റണി എം പി ക്കൊപ്പം ആശുപത്രിയിൽ എത്തിയാണ് സഹായധനം കൈമാറിയത് .മാത്യു അന്റ്‌റണിയെ സഹായിക്കുവാൻ ആഗ്രഹമുള്ളവർ ഐ വൈ സി സി ചാരിറ്റി വിഭാഗം കൺവീനർ ജിജോ മോൻ മാത്യു (33691648 ,39867813 )വുമായൊ ,മാത്യു അന്റ്‌റണി (0091 9744601341 )യുടെ പിതാവുമായോ ബന്ധപ്പെടാം.

