- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി വി ചന്ദ്രമോഹനന്റെ പ്രസ്താവന നിരുത്വരവാദപദം; ബഹ്റിൻ ഐ വൈ സി സി
മനാമ: കേരളത്തിലെ യൂത്ത് ലീഗ് നേതാക്കൾ യൂത്ത് കോൺഗ്രസ്സ് നേതാക്കളെക്കാൾ മിടുക്കന്മാരെന്ന ടി വി ചന്ദ്രമോഹനെന്റെ പ്രസ്താവന നിരുത്വരവാദ പരം ആയിപ്പോയിപ്പോയിയെന്ന് ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. കേരളത്തിലെ നിരവധി സാമൂഹിക പരിവർത്തനങ്ങൾക്കും, സമരപോരാട്ടങ്ങൾക്കും നേതൃത്വം നല്കിയ പ്രസ്ഥാനമാണ് യൂ

മനാമ: കേരളത്തിലെ യൂത്ത് ലീഗ് നേതാക്കൾ യൂത്ത് കോൺഗ്രസ്സ് നേതാക്കളെക്കാൾ മിടുക്കന്മാരെന്ന ടി വി ചന്ദ്രമോഹനെന്റെ പ്രസ്താവന നിരുത്വരവാദ പരം ആയിപ്പോയിപ്പോയിയെന്ന് ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. കേരളത്തിലെ നിരവധി സാമൂഹിക പരിവർത്തനങ്ങൾക്കും, സമരപോരാട്ടങ്ങൾക്കും നേതൃത്വം നല്കിയ പ്രസ്ഥാനമാണ് യൂത്ത് കോൺഗ്രസ്സ്.സദസ്സിൽ പത്താളുകളെ കാണുമ്പോൾ എന്തും വിളിച്ച് പറയാമെന്ന വിചാരം ആർക്കും വേണ്ട. മുൻ എം എൽ എ യും ,ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമ്മാനുമായ ടി വി ചന്ദ്രമോഹനൻ ഇന്ന് അലങ്കരിചിട്ടുള്ള പദവികൾക്ക് പിന്നിൽ ഒരുപാട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കഠിനാദ്വാനമുണ്ടെന്നും ഐവൈസിസി ആരോപിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ യുവ ജന പ്രസ്ഥാനങ്ങളിൽ ഒന്നാണ് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്. രാജീവ് ഗാന്ധിയും വയലാർ രവിയെയും ,എ കെ അന്റണിയെയും,വി എം സുധീരനെയും, രമേശ് ചെന്നിത്തലയെയും പോലെയുള്ള നേതാക്കൾ നേതൃത്വം നല്കിയ പ്രസ്ഥാനമാണ്. ഇപ്പോഴത്തെ യൂത്ത് കോൺഗ്രസ് നേത്രുത്വത്തെ തരം താഴ്‌ത്തികൊണ്ടുള്ള പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാകില്ല.പ്രവാസ ലോകത്ത് വന്ന് ആരുടെ മുന്നിലും ആത്മാഭിമാനം പണയപ്പെടുത്താതെ സംഘടനാ പ്രവർത്തനം നടത്തുന്ന യുവാക്കളെ വേദനിപ്പിക്കുന്ന വാക്കുകളാണ് അദ്ദേഹത്തിന്ന്‌റ്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്,ഇത് അങ്ങേയറ്റം പ്രതിഷേതാർഖമാനെന്നും ഐ വൈ സി സി ദേശീയ കമ്മറ്റി പത്രക്കുറുപ്പിൽ അറിയിച്ചു.
ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ്സ് യുവജന കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ദേശീയ കമ്മറ്റി ഇതിൽ അപലപിക്കുന്നു.ബഹറിനിൽ കോൺഗ്രസ്സ് പോഷക സംഘടനയുടെ തൃശൂർ ജില്ല സമ്മേളനത്തിൽ പങ്കെടുക്കുവാൻ എത്തിയ അദ്ദേഹം,കെ എം സി സി യോഗത്തിൽ പ്രസംഗിക്കവെയാണ് ഇങ്ങനെയൊരു അഭിപ്രായം രേഖപ്പെടുത്തിയത്. അദ്ദെഹത്തോടൊപ്പം പത്മജ വേണുഗോപാലും ഉണ്ടായിരുന്നു.

