മനാമ :സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥി ,വിദ്യാർത്ഥിനികൾക്കായി ഐവൈസിസി നടപ്പിലാക്കുന്ന സൗജന്യ പഠനോപകരണ വിതരണ പദ്ധതിയാണ് 'അക്ഷര ദീപം.കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് പ്രാദേശിക നേതൃത്വങ്ങളുമായി സഹകരിച്ച് ബഹ്‌റൈൻ ഐ വൈ സി സി നടത്തുന്ന പ്രഥമ സംരംഭമാണിത്.

കേരളത്തിലെ വിവിധ മേഖലകളിലുള്ള നിർദ്ധനരായ ആദിവാസി,പട്ടികജാതി ,പട്ടിക വർഗ്ഗ വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. മൂന്ന് മേഖലകളായി തിരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ മേഖലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാർത്ഥികളെ വീതമാണ് ഈ ഉൾപ്പെടുത്തിയിരിക്കുന്നത്. വിതരണത്തിന്റെ ആദ്യ ഘട്ടം (മലബാർ മേഖല ) കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ കാളികാവിൽ വച്ച് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി എ പി അനിൽ കുമാർ നിർവ്വഹിച്ചിരുന്നു 

വിതരണത്തിന്റെ രണ്ടാം ഘട്ടം ഞായറാഴ്‌ച്ച എറണാകുളം ജില്ലയിലെ ചെങ്ങമനാട് പഞ്ചായത്തിൽ വച്ച് ആലുവ എം എൽ എ അൻവർ സാദത്ത് നിർവ്വഹിച്ചു നിർദ്ധനരായ 50 വിദ്യാർത്ഥികൾക്കാണ് കിറ്റുകൾ നൽകിയത്. ഓരോ വിദ്യാർത്ഥികൾക്കും ബാഗ്, കുട, ബുക്ക്, പെൻസിൽ ബോക്‌സ്, ടിഫിൻ ബോക്‌സ് എന്നിവ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്.

ഇതുപോലെയുള്ള പദ്ധതികളുമായി മുന്നോട്ട് വന്ന ഐ വൈ സി സി യെ എം എൽ എ അഭിനന്ദിച്ചു.. സമൂഹത്തിന് ഉപകാരപ്രധമായ കാര്യങ്ങളുമായി മുന്നോട്ട് വരുന്ന ഐ വൈ സി സി ക്ക് യൂത്ത് കോൺഗ്രസ്സിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് പരുപാടിയിൽ പങ്കെടുത്ത് സംസാരിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ്സ് ചാലക്കുടി പാർലമെന്റ്‌റ് പ്രസിഡന്റ്‌റ് അഡ്വ : സുനീർ ചെങ്ങമനാട് അഭിപ്രായപ്പെട്ടു.

യോഗത്തിൽ യൂത്തുകൊൺഗ്രസ്സ് ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ്‌റ് റഷീദ് അധ്യക്ഷനായിരുന്നു. ആലുവ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്‌റ് ഷഫീക്,കോൺഗ്രസ് ബ്ലോക്ക് പ്രേസിടന്റ്‌റ് ദിലീപ് ..മണ്ഡലം പ്രേസിടന്റ്‌റ് കെ വി പൗലോസ്,ചെങ്ങമനാദ് ഗ്രാമ പഞ്ചായത്ത് പ്രേസിഡന്റ് ശ്രീദേവി മധു,ജില്ല പഞ്ചായത്ത് മെമ്പർ എം ജെ .ജോമി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സരള മോഹൻ,വാർഡ് മെമ്പർ സെബ,എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കോൺഗ്രസ് നേതാവ് റ്റി എം അബ്ദുൾ ഖാദറാണ് പരിപാടികൾക്ക് നേതൃത്വം നല്കിയത്