മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് സാൽമാബാദ് ടുബ്ലി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.'മാറുന്ന മലയാളിയും പെരുകുന്ന വയോധികസദനങ്ങളുംഎന്ന വിഷയത്തെ അസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സല്മാനിയയിൽ സ്ഥിതി ചെയ്യുന്ന കെ സി എ ഹാളിൽ വച്ച് ജൂൺ 12(വെള്ളി ) ന് 6 മണിക്കാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.ബഹ്രൈനിലെ സാമുദായിക , സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കും.

വർത്തമാന കാലത്തിൽ കേരളത്തിൽ ക്രമാതീതമായി പെരുകുന്ന വയോധികസദനങ്ങളെ അസ്പദമാക്കിയാണ് ചർച്ച സംഘടിപ്പിക്കുന്നത്. ഈ പരിപാടിയിലെക്ക് ബഹ്രൈനിലെ നാനാ തുറകളിലുള്ള പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ പത്രക്കുറുപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ദിലീപ് ബാലകൃഷ്ണൻ (36736423 ),ഷംസീർ വടകര (34052698 ) എന്നിവരുമായി ബന്ധപ്പെടാം.