മനാമ: ഐ വൈ സി സി ടുബ്ലി സല്മബാദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാറുന്ന മലയാളിയും പെരുകുന്ന വയോധികസദനങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.കഴിഞ്ഞ ദിവസം കെ സി എ ഹാളിൽ വച്ച് നടന്ന സെമിനാറിൽ സാഹിത്യകാരൻ സജി മർക്കോസ് മോഡറെറ്റർ ആയിരുന്നു.മാദ്ധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര ,ഐ സി ആർ എഫ് സെക്രട്ടറി അജയ് കൃഷ്ണൻ,സാമൂഹിക പ്രവർത്തകൻ കെ റ്റി സലിം ,കൗൺസിലറും സാമൂഹിക പ്രവർത്തകയുമായ ബിജി ശിവ എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു.വിവിധ സംഘടന പ്രതിനിതികൾ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു.

സമലാലിക ജീവിതത്തിൽ കേരളത്തിൽ വർദ്ധിച്ച് വരുന്ന വയോധികസദനങ്ങളുടെ നല്ല വശങ്ങളും ദോഷ വശങ്ങളും സെമിനാറിൽ ചർച്ചാ വിഷയമായിയ ആദ്യമായിട്ടാണ് ബഹറിനിൽ ഈ വിഷയത്തെ അസ്പതമാക്കി ചർച്ച സംഘടിപ്പിക്കുന്നത്. സെമിനാറിൽ പങ്കെടുത്ത് സംസാരിച്ച ഭൂരിഭാഗം സംഘടനാ പ്രതിനിധികളും കേരളത്തിൽ വർദ്ധിച്ച് വരുന്ന വയോധികസദനങ്ങളെ ആശങ്കയോടെയാണ് നോക്കി കാണുന്നത്.എന്നാൽ പാശ്ചാത്യ ലോകത്തെ വയോധികസദനങ്ങളെ മാതൃകയാക്കി കേരളത്തിൽ വയോധികസദനങ്ങൾ ആരംഭിക്കുന്നതിൽ തെറ്റില്ല എന്നും ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രതിനിതികൾ അഭിപ്രായപ്പെട്ടു.തികച്ചും വ്യത്യസ്തമായ ഒരു സെമിനാർ സംഘടിപ്പിച്ച ഇന്ത്യൻ യൂത്ത് കൾച്ചറൽ ഭാരവാഹികളെ സംഘടന പ്രതിനിതികൾ പ്രശംസിച്ചു.

ഐ വൈ സി സി ദേശീയ പ്രസിഡന്റ്‌റ് വിൻസു കൂത്തപ്പള്ളി സ്വാഗതവും, ടുബ്ലി സൽമബാദ് ഏരിയ പ്രസിഡന്റ് ദിലീപ് ബാലകൃഷ്ണൻ നന്ദിയും അറിയിച്ചു. ഏരിയ സെക്രട്ടറി ഷംസീർ വടകര,മെമ്പർഷിപ് സെക്രട്ടറി ബിനു പുത്തൻപുരക്കൽ എന്നിവർ സെമിനാറിന് നേതൃത്വം നല്കി.