മനാമ :ഇന്ത്യൻ യൂത്ത് കൾച്ചരൽ കോൺഗ്രസ്സ് (ഐ വൈ സി സി )യു ഡി എഫിന്റെ വിജയം തങ്ങളുടെ 9 ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ ആഘോഷിച്ചു.അതാത് ഏരിയ പ്രസിഡ്ന്റുമാരുടെ നേതൃത്വത്തിൽ ഏരിയ കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ നടന്നത്.എല്ലാ ഏരിയകളിലെയും ,കടകൾ ,ലേബർക്യാമ്പുകൾ, കൂടാതെ കാൽനട യാത്രക്കാർക്ക് മധുരം നല്കിയാണ് വിജയം ആഘോഷിച്ചത് 

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തന്നെ നിയുക്ത എം എൽ എ ശബരീനാഥനെ ഐ വൈ സി സി പ്രസിഡന്റ്‌റ് വിൻസു കൂത്തപ്പള്ളി ഫോണിൽ ബന്ധപ്പെടുകയും ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു ഐ വൈ സി സി സോഷ്യൽ മീഡിയ വഴി നടത്തിയ ക്യാംബയിനെ കുറിച്ച് അദ്ദേഹം പ്രതിപാദിക്കുകയും ഐ വൈ സി സി പ്രവർത്തകർക്കുള്ള നന്ദി അറിയിച്ച് കൊണ്ട് വിഡിയോ സന്ദേശം അയക്കുകയും ഉണ്ടായി.

അരുവിക്കരയിലെ വിജയം യു ഡി എഫിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ,യു ഡി എഫ് ന്റെ ഭരണനെട്ടമായിട്ടാണ് ഈ വിജയത്തെ ഐ വൈ സി സി കാണുന്നത്.യുവ സ്ഥാനർഥിക്ക് അവസരം നല്കിയത് വിജയത്തിന്റ മാറ്റ് കൂട്ടുവാൻ സഹായിച്ചു .ഉമ്മൻ ചാണ്ടി സർക്കാരിന്റെ വികസനത്തിനും ,ജി കാർത്തികേയന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ അംഗീകാരവുമാണ് ഈ വിജയം. ഇടതു പക്ഷത്തിന്റ് പ്രസക്തി കേരള രാഷ്ട്രീയത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നും ഐ വൈ സി സി ദേശീയ കമ്മറ്റി വിലയിരുത്തി