- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സ്വാതന്ത ദിനത്തിൽ ബഹ്‌റൈൻ ഐ വൈ സി സി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ: ഇന്ത്യ സ്വാതന്ത്രം നേടിയതിന്റെ 69 മത് വാർഷികം ആഘോഷിക്കുന്ന വേളയിൽ ബഹ്‌റൈൻ ഐ വൈ സി സി ലേബർ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് മനാമ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹ്രൈനിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പായ ഷിഫ അൽ ജസീറയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. ഓഗസ്റ്റ് 14 ന് റിഫ റമിസ് മാളി

മനാമ: ഇന്ത്യ സ്വാതന്ത്രം നേടിയതിന്റെ 69 മത് വാർഷികം ആഘോഷിക്കുന്ന വേളയിൽ ബഹ്‌റൈൻ ഐ വൈ സി സി ലേബർ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് മനാമ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹ്രൈനിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പായ ഷിഫ അൽ ജസീറയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്.
ഓഗസ്റ്റ് 14 ന് റിഫ റമിസ് മാളിന് സമീപം സ്ഥിതി ചെയ്യുന്ന വെസ്റ്റ് മിൻസ്റ്റർ ഗൾഫ് കമ്പനിയുടെ ലേബർ ക്യാമ്പിൽ വച്ചാണ് മെഡിക്കൽ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ഉച്ചക്ക് 12 :30 ന് അവസാനിക്കും. ബഹ്രൈനിലെ പ്രമുഖ ആരോഗ്യ വിദഗ്ദ്ദർ രോഗികളെ പരിശോധിക്കും.
ഇന്ത്യയിലെ നാനാ ദേശങ്ങളിൽ നിന്നുള്ള തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പ് ,ഇങ്ങനെയൊരു മെഡിക്കൽ ക്യാമ്പ് നടത്തുവാൻ സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന ഈ വേളയിൽ തിരഞ്ഞെടുത്തത് ,ഒരു സാമൂഹിക പ്രവർത്തനം എന്നതിലുപരി സാഹോദര്യത്തിന്റെ സന്ദേശം പ്രവാസികളുടെ ഇടയിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് എന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ക്യാമ്പ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ഫാസിൽ വട്ടോളി (38099150 )റിച്ചി കളത്തുരേത്ത് (32059789 )

