മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യുവജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു.വളർന്ന് വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ യുവാക്കളെ ജാഗരൂഗരാക്കുന്നതിന് വേണ്ടിയാണ് ജാഗ്രത സദസ്സ് സംഘടിപ്പിച്ചത്.മുൻ ലോകസഭ അംഗവും കേരളത്തിലെ മുതിർന്ന കോൺഗ്രസ്സ് നേതാവുമായ പി റ്റി തോമസ് ആണ് പ്രസ്തുത പരുപാടി ഉത്ഘാടനം ചെയ്തത് .

മറ്റ് രാജ്യങ്ങൾ ഭരണ ഘടന രൂപീകരിച്ചപ്പോൾ ഭൂരിപക്ഷ ജനങ്ങൾ ഏത് മതത്തിൽ വിശ്വസിക്കുന്നോ ആ മതത്തിന്റെ അടിസ്ഥാനമാക്കിയാണ് ഭരണ ഘടനയും നിയമങ്ങളും രൂപപ്പെടുത്തിയത് .എന്നാൽ ഇന്ത്യ യുടെ ഭരണഘടന രൂപപ്പെടുത്തിയപ്പോൾ ഒരു മതേതര രാഷ്ട്രമായിട്ടാണ് രേഖപ്പെടുത്തിയത്. അതിനർഥം ഇന്ത്യക്ക് മതമില്ല എന്നല്ല .എല്ലാ മതങ്ങളുടെയും സാരാംശങ്ങൾ ഉൾക്കൊള്ളുകയും,രാഷ്ട്രത്തിന് പ്രത്യേക മതം ഇല്ല എന്നുമാണ ്ഉദ്ദേശിക്കുന്നത്. ഇന്ന് ബൈബിളും, ഖുറാനും, ഭഗവത്ഗീതയും ഒന്നിച്ചിരുന്ന് പാരായണം ചെയ്തതുകൊണ്ട് ഇന്ത്യയിൽ മതേതരത്വം പുലരില്ല, അങ്ങനെയൊരു ധാരണ നമ്മുടെ ആളുകളുടെ ഇടയിലുണ്ട്.

നമ്മുടെ രാഷ്ട്ര സങ്കൽപ്പത്തിന് മതമില്ല ,അതിനർഥം മതത്തെ തള്ളിപ്പറയുക എന്നല്ല.എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും,ആദരിക്കുകയും അതിനെല്ലാം വളരുവാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുകയും ചെയ്യുന്നു .കോൺഗ്രസ്സ് പാർട്ടിക്കോ ഇന്ത്യക്ക് മതമില്ല എന്നാൽ ആ സങ്കൽപ്പത്തിന്റ്‌റെ കടക്കൽ കത്തി വെക്കുന്ന രീതിയിലാണ് ഇന്ന് നമ്മുടെ രാജ്യത്ത് പല ഭാഗത്ത് നടക്കുന്ന സംഭവങ്ങൾ.ഇതുപോലുള്ള നിലപാടുകൾക്കെതിരെ യുവാക്കൾ പ്രതികരിക്കണം.അതിന് ഇതുപോലുള്ള യുവജന കൂട്ടായ്മകൾ മുന്നോട്ട് വരണമെന്നും യുവജന സദസ്സ് ഉത്ഘാടനം ചെയ്തുകൊണ്ട് പി റ്റി തോമസ് അഭിപ്രായപ്പെട്ടു .

പ്രമുഖ ഗാന്ധിയനും വാഗ്മിയുമായ കെ പി എ റഹീം മുഖ്യപ്രഭാഷണം നടത്തി .തിന്മയുടെ ശഷ്‌ക്രിയത്വമല്ല നന്മയുടെ നിഷ്‌ക്രിയത്വമാണ് നാം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നം .നന്മയുടെ വ്യക്താക്കളാണ് നമ്മൾ എന്ന് സ്വയം പ്രഖ്യാപിച്ചതുകൊണ്ട് കാര്യമില്ല, നന്മക്ക് വേണ്ടി നാം പ്രവർത്തിക്കുവാൻ സന്നദ്ധനാകണം.നമ്മൾ മതേതരത്വതിന്റെ വ്യക്താക്കൾ ആണെങ്കിൽ അതിന്റ്‌റെ പ്രയോക്താക്കൾ ആകണം. മതേതരത്വം എന്ന ആശയത്തിന്റ്‌റെ സാക്ഷാത്കാരത്തിന് വേണ്ടി നാം പ്രവർത്തിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു .

ഐ വൈ സി സി ദേശീയ പ്രസിഡന്റ് വിൻസു കൂത്തപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ മഹാത്മാ ഗാന്ധി കൾച്ചാറൽ ഫോറം പ്രസിഡന്റ്‌റ് അഡ്വ:ലതീഷ് ഭരതൻ, ജനറൽ സെക്രട്ടറി ധനേഷ് എം പിള്ള, ട്രഷാർ ബേസിൽ നെല്ലിമറ്റം എന്നിവർ സംസാരിച്ചു.