മനാമ: കേരളത്തിന്റ്റെ മുന്മുഖ്യമന്ത്രിയും,മുൻ കെപിസിസി അധ്യക്ഷനുമായിരുന്ന ആർ ശങ്കറിന്റെ പ്രതിമ അനാശ്ചാദനം ചെയ്യുന്ന ചടങ്ങിലേക്ക് കേരളമുഖ്യമന്ത്രിയെ ആദ്യം ക്ഷണിക്കുകയും, പിന്നീട് പങ്കെടുക്കണ്ട എന്നറിയിക്കുകയും ചെയ്ത നടപടി കാടത്തവും തെമ്മാടിത്തരവുമാണെന്ന് ഐവൈസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. സംഘടനയെ സ്വന്തം തറവാട്ട് സ്വത്ത് പോലെയാണ് വെള്ളാപ്പിള്ളി കൈകാര്യം ചെയ്യുന്നത്. എസ് എൻ ഡി പി യെ ആർഎസ്എസ് ന്റ്റെ തൊഴുത്തിൽ കൊണ്ട് കെട്ടുവാനുള്ള നടപടികൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല, എന്നാൽ ഈ സംഭവത്തോടെ അത് മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയെ ഒഴിവാക്കിയതിലൂടെ ആർ ശങ്കർ എന്ന കോൺഗ്രസ്സ് നേതാവിനെ അപമാനിക്കുകയാണ് വെള്ളാപ്പിള്ളി ചെയ്തത് ,അത് ഈഴവ സമുദായ അംഗങ്ങൾ തിരിച്ചറഞ്ഞു കഴിഞ്ഞു. ബിജെപി അധികാരത്തിൽ വന്ന നാൾ മുതൽ കോൺഗ്രസ്സ് തുടങ്ങിവച്ച പദ്ധതികൾ പേരുമാറ്റി തങ്ങളുടെതാക്കി നടപ്പിലാക്കി വരുന്നു. ഇപ്പോൾ മൺമറഞ്ഞ കോൺഗ്രസ്സ് നേതാക്കളെയും തങ്ങളുടെതാക്കി ചിത്രീകരിക്കുവാൻ ശ്രമിക്കുന്നു. ഇതിന് പിതൃത്വം ഇല്ലായ്മ എന്നല്ലാതെ മറ്റൊന്നും പറയുവാനില്ല.വെള്ളാപ്പള്ളി ആർഎസ്എസ് നൊപ്പം കൂടുന്നതിൽ ആർക്കും വിരോധമില്ല പക്ഷെ ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സംഘടനയുടെ തലപ്പത്ത് നിന്ന് ഇറങ്ങിയ ശേഷം ആവാം ഈ കൂടുമാറ്റം.

മുൻ മുഖ്യമന്തിയുടെ പ്രതിമ അനാശ്ച്ചാദനം ചെയ്യുന്ന വേളയിൽ കേരളത്തിന്റ്‌റ്റെ മുഖ്യമന്ത്രി പങ്കെടുക്കരുത് എന്ന് പറയുന്നത് അൽപ്പത്തരമാണ്. അത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.