- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.വൈ.സി.സി യൂത്ത്ഫെസ്റ്റ് 2016 ഏപ്രിൽ ആദ്യവാരം
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2016 ഏപ്രിൽ ആദ്യവാരം നടത്തുപ്പെടും. 2013ൽ കോൺഗ്രസ്സിന്റെ യുവ എംഎൽഎ വി.ടി. ബൽറാം തിരിതെളിയിച്ച് തുടക്കം കുറിച്ച ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് ഈ വർഷവും അതിവിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്, ദേശീയസംസ്ഥാന നേ

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2016 ഏപ്രിൽ ആദ്യവാരം നടത്തുപ്പെടും. 2013ൽ കോൺഗ്രസ്സിന്റെ യുവ എംഎൽഎ വി.ടി. ബൽറാം തിരിതെളിയിച്ച് തുടക്കം കുറിച്ച ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് ഈ വർഷവും അതിവിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്, ദേശീയസംസ്ഥാന നേതാക്കൾ യൂത്ത് ഫെസ്റ്റ് 2016ൽ പങ്കെടുക്കും. യൂത്ത് ഫെസ്റ്റ്‌നോടനുബന്ധിച്ച് കലാമേളയും, അഖിലേന്ത്യാ വടം വലി മത്സരവും സംഘടിപ്പിക്കും. ബഹ്രൈനിലെ പ്രവാസികളായ കുട്ടികൾക്കും യുവാക്കൾക്കും പ്രോത്സാഹനം നല്കുക എന്ന ലക്ഷ്യത്തോടെ വിവിധ കലാമത്സരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് കലാമേള സംഘടിപ്പിക്കുന്നത്. കലാമേള മൂന്ന് വിഭാഗങ്ങൾ ആയിട്ടാണ് സംഘടിപ്പിക്കുന്നത്.
ഫോട്ടോ കോൺറ്റെസ്റ്റ് മത്സരവും സംഘടിപ്പിക്കുന്നു. ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2016 ന്റെ നടത്തിപ്പിനായി ബിജു മലയിൽ ജനറൽ കൺവീനർ ആയി 51 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. സബ് കമ്മറ്റി കൺവീനർമാരായി ജെയ്‌സൺ മുണ്ടു കോട്ടക്കൽ(പ്രോഗ്രാം കമ്മറ്റി), ഷബീർ മുക്കൻ (ഫിനാൻസ് കമ്മറ്റി), ബ്ലെസ്സൻ മാത്യു(സുവനീർ കമ്മറ്റി) എന്നിവരെ തെരഞെടുത്തു. മത്സര ഇനങ്ങളുടെ വിശദ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു

