മനാമ:ബഹറിനിൽ സന്ദർശനം നടത്തുവാൻ തെയ്യാരെടുക്കുന്ന കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ ജനറൽ സെക്രട്ടറി കെ പി അനിൽകുമാറിനെ അപമാനിക്കുന്ന രീതിയിൽ പത്രപ്രസ്താവന നല്കിയ ബഹ്രൈനിലെ കോൺഗ്രസ്സിന്റെ പോഷക സംഘടന നേതാവിന്റെ നടപടി തികച്ചും പക്വതയില്ലാമായാണ്. അംഗീകാരം കൊണ്ട് ആളുകളെ തിരിച്ചറിയുവാൻ സാധിക്കില്ല അതിന് പക്വതയും കാര്യവിവരവും നേതൃത്വത്തിൽ ഇരിക്കുന്നവർക്ക് ഉണ്ടാകണമെന്ന് ഐ വൈ സി സി അഭിപ്രായപ്പെട്ടു.

കോൺഗ്രസ്സിന്റെ ഭാരവാഹിത്വം ഉണ്ടെന്ന് കരുതി ആരെയും അവഹേളിക്കാമെന്ന ധാരണ ശരിയല്ല.ഇതിനെ ഐ വൈ സി സി യുടെ നേതൃത്വത്തിൽ ശക്തമായി ചെറുക്കും.തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പോലും യു ഡി എഫ് അനുഭാവികളെ ഒരിമിച്ച് കൊണ്ടുപോകുവാൻ സാധിക്കുന്നില്ലെങ്കിൽ അതിനെ കഴിവില്ലായ്മ എന്നെ പറയുവാൻ സാധിക്കൂ.തങ്ങളെക്കൊണ്ട് ചെയ്യുവാൻ സാധിക്കാത്തത് മറ്റുള്ളവർ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു തരം തരം താണ വികാരമാണ് കഴിഞ്ഞ ദിവസം പോഷക സംഘടന നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

കെ പി സി സി യുടെ കീഴിൽ ആണെന്ന് വാദിക്കുകയും എന്നാൽ തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത ഭാരവാഹികളെ തരം താണ നടപടികളിലൂടെ നേരിടുകയും ചെയ്യുന്ന ബഹ്രൈനിലെ കോൺഗ്രസ്സിന്റെ പോഷക സംഘടന നേതാക്കളുടെ നിലപാടുകൾ കെ പി സി സി അധ്യക്ഷന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ഐ വൈ സി സി ഭാരവാഹികൾ പത്ര കുരുപ്പിൽ അറിയിച്ചു.