- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ വൈ സി സി യൂത്ത് ഫെസ്റ്റ്; ഒരുക്കങ്ങൾ പൂർത്തിയായി
മനാമ :ഇന്ത്യക്ക് പുറത്തെ ആദ്യത്തെ യുവജന കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കൊൺഗ്രസ്സ് ടോപ്പെഴ്‌സ് ബിസിനസ്സ് ഫോറവുമായി സഹകരിച്ച് നടത്തുന്ന യൂത്ത് ഫെസ്റ്റ് 2014 ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രക്കുറുപ്പിൽ അറിയിച്ചു. 24 25 തിയതികളിൽ പ്രിയദർശനി(സൗത്ത് പാർക്ക് റസ്റ്റ്‌റന്റ്‌റ് ) ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കു

മനാമ :ഇന്ത്യക്ക് പുറത്തെ ആദ്യത്തെ യുവജന കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കൊൺഗ്രസ്സ് ടോപ്പെഴ്‌സ് ബിസിനസ്സ് ഫോറവുമായി സഹകരിച്ച് നടത്തുന്ന യൂത്ത് ഫെസ്റ്റ് 2014 ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രക്കുറുപ്പിൽ അറിയിച്ചു.
24 25 തിയതികളിൽ പ്രിയദർശനി(സൗത്ത് പാർക്ക് റസ്റ്റ്‌റന്റ്‌റ് ) ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 24 ന് വൈകിട്ട് 6 മണിക്ക് പരിപാടികൾ ആരംഭിക്കും. ഉത്ഘാടന സമ്മേളനത്തിന് ശേഷം ബഹ്‌റിനിലെ കലാകാരന്മാർ അണിയിചോരുക്കുന്ന നൃത്ത നൃത്യങ്ങൾ ഗാനമേള തുടങ്ങിയ പരിപാടികൾ ഉണ്ടാകും. ബഹ്‌റിനിലെ സാമൂഹിക ആദുര സേവന രംഗത്ത് വ്യക്തി മുദ്ര പദിപ്പിച്ച ആളുകളെ പരിപാടിയിൽ ആദരിക്കും.
സാമൂഹിക നന്മക്ക് സമർപ്പിത യുവത്യം ' എന്ന മുദ്രാവാക്യം ഉയർത്തി 2 മാസം നീണ്ട് നില്ക്കുന്ന മെമ്പർഷിപ് ക്യാമ്പയിന് 24 നു തുടക്കമാകും. യൂത്തുകൊൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുമായി സഹകരിച്ച് കേരളത്തിലെ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ അമ്മമാർക്കായി നടപ്പിലാക്കുന്ന 'അമ്മക്കൊരു കൈനീട്ടം 'പദ്ധതിയുടെ ഉത്ഘാടനം ആ വേദിയിൽ വച്ച് നിർവഹിക്കും .
25 ന് വൈകിട്ട് ഐ വൈ സി സി ദേശീയ ഏരിയ കമ്മറ്റി അംഗങ്ങളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് 'യൂത്ത് കമ്മ്യുൺ 'എന്ന പേരിൽ നേതൃത്വ പരിശീലന ക്യാമ്പ് നടത്തും. 2 ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ യൂത്തുകൊൺഗ്രസ്സ് സംസ്ഥാന നേതാക്കൾ പങ്കെടുക്കും. പ്രവാസ ലോകത്തെ വിവിധ സംഘടന പ്രതിനിതികൾ പരുപാടിയിൽ സംബന്ധിക്കും ബഹ്രിന്റ്‌റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട് . വാഹന സൗകര്യം അവശ്യമുള്ളവർ ഷെഫീക് കൊല്ലം 33974533 ,ബിജു മലയിൽ 33717421 എന്നിവരുമായി ബന്ധപ്പെടണമെന്നു ഭാരവാഹികൾ പത്രക്കുറുപ്പിൽ അറിയിച്ചു.

