വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ ചർച്ചാ 'ജാഗ്രതാ സദസ്സ്' സംഘടിപ്പിക്കുന്നു.'ഇന്ത്യയുടെ വളർച്ചയും തളർച്ചയും,കോൺഗ്രെസ്സ് ഇല്ലാതെപോയ മൂന്നുവർഷങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചർച്ച സദസ്സ് സംഘടിപ്പിക്കുക.

മാവേലിക്കര എം പി യും,കോൺഗ്രസ് പാർളമെന്ററി കാര്യ സെക്രട്ടറിയുമായ ബഹു:കൊടിക്കുന്നിൽ സുരേഷ് പരിപാടി ഉത്ഘാടനം ചെയ്യും. പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറിയും പ്രവാസി കൊൺഗ്രസ്സ് നേതാവുമായ സാമുവേൽ കിഴക്കുംപുറം,ബഹ്റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ള സാമൂഹിക സാംസ്‌കാരിക നേതാക്കൾ സദസ്സിനെ അഭിസംഭോതന ചെയ്ത് സംസാരിക്കും.

ശനിയാഴ്‌ച്ച 6:30 pm ന് ആതില്യ ഫുഡ് വേൾഡ് റെസ്റ്റോറെന്റ് ൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരെയും,ജനാതിപത്യ മതേതര വിശ്വാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.