രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് അധ്യക്ഷനായുള്ള സ്ഥാനാരോഹണം ഐവൈസിസിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. ഗുദൈബിയ ആന്ദലോസ് ഗാർഡനിൽ നടന്ന പരിപാടി എൻഎസ്യു മുൻ അഖിലേന്ത്യാ സെക്രട്ടറിയും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ അഡ്വ എസ് ശരത് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

നിരവധി പ്രവർത്തകർ പങ്കെടുത്തു, ഐവൈസിസി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം, സെക്രട്ടറി ഫാസിൽ വട്ടോളി, ട്രഷറർ ഹരി ഭാസ്‌കരൻ എന്നിവർ നേതൃത്വം നൽകി.