വൈസിസി ഗുദൈബിയ/ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ ചരമദിനാചരണം നടത്തി. ഏരിയ പ്രസിഡന്റ് സരുൺ എം കെ അധ്യക്ഷനായിരുന്നു. അഡ്വ.ലതീഷ് ഭരതൻ ഉദ്ഘാടനം ചെയ്തു. ഷഫീക്ക് കൊല്ലം മുഖ്യപ്രഭാഷണം നടത്തി.

ഐവൈസിസി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം_സെക്രട്ടറി ഫാസിൽ വട്ടോളി, ട്രഷറർ ഹരി ഭാസ്‌കരൻ, റിച്ചി കളത്തുരേത്ത്,അജ്മൽ, വിൻസു കൂത്തപ്പള്ളി, ഈപ്പൻ ജോർജ്ജ്, അനസ് റഹിം എന്നിവർ അനുസ്മരണ പ്രസംഗം നടത്തി,ഏരിയ സെക്രട്ടറി ജിതിൻ കണ്ണൂർ സ്വാഗതവും ജോബിൻ നന്ദിയും പറഞ്ഞു.

കോൺഗ്രസ്സ് നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകത: ബഷീർ അമ്പലായി

ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 133 മത് ജന്മദിനം വിപുലമായി ആഘോഷിച്ചു .അദ്‌ലിയ കാൾട്ടൻ ഹോട്ടൽ ഹാളിൽ നടന്ന പരിപാടിയിൽ ഐവൈസിസി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം അധ്യക്ഷനായിരുന്നു. ഓഐസിസി ഗ്ലോബൽ സെക്രട്ടറി ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യം ഇന്ന് കോൺഗ്രസ്സിന്റെ മടങി വരവ് ആഗ്രഹിക്കുകയാണു. കോൺഗ്രസ് സംരക്ഷിച്ച് പോന്ന ഇന്ത്യയിലെ വൈവിധ്യമാർന്ന സംസ്‌കാരം ബിജെപി സർക്കാർ തകർക്കുകയാണു, മതേതരത്വം സംരക്ഷിക്കാനും എല്ലാ ജനങ്ങളേയും ഒന്നായി കാണുവാനും കോൺഗ്രസ്സിനു മാത്രമേ കഴിയുവെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രോഗ്രാം കൺ വീനർ ഈപ്പൻ ജോർജ്ജ് സ്വാഗതമാശംസിച്ചു. ഫാദർ ടിനൊ തോമസ്,മഹാത്മാഗാന്ധി കൾച്ചറൽ ഫോറം നേതാവ് അനിൽ തിരുവല്ല, ഐവൈസിസി സെക്രട്ടറി ഫാസിൽ വട്ടോളി എന്നിവർ ആശംസകൾ അർപ്പിച്ചു, ട്രഷറർ ഹരി ഭാസ്‌കരൻ നന്ദി പറഞ്ഞു.