കെ ജിക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനു തൃത്താല എം എൽ എ വി ടി ബല്രാമിനു നേരെ സിപിഎം പ്രവർത്തകർ ഭീഷണി മുഴക്കുകയും അസഭ്യവർഷം ചൊരിയുന്നതിലും പ്രതിഷേധിച്ച് ഐവൈസിസി ബഹ്‌റൈൻ നേതാക്കൾ തൃത്താലയിൽ വി ടി യെ സന്ദർശിച്ചു ഐക്യധാർഡ്യം അറിയിച്ചു.

സംഘപരിവാരിന്റെ അസഹിഷ്ണുത യെകുറിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ചും വാചാലരാകുന്ന സിപിഎം തങൾക്കെതിരെ ഫേസ്‌ബുക്ക് കമന്റ് പോലും ഇടുന്നത് അസഹിഷ്ണുത യോടെ കാണുന്നത് അപഹാസ്യമാണു.

മഹാത്മാഗാന്ധി യേയും നെഹ്രു കുടുംബത്തേയും ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കളേയും സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് സിപിഎമ്മുകാർ ആക്ഷേപിക്കുമ്പോൾ കോൺഗ്രസ് സഹിഷ്ണുത യോടെയാണു അതിനെയൊക്കെ നേരിടാറുള്ളത്, ഇനിയും ഇത് പോലെയുള്ള അസഹിഷ്ണുത സിപിഎം തുടർന്നാൽ ആയിരം വി ടി മാരെ അണി നിരത്തുമെന്ന് ഐവൈസിസിക്ക് നന്ദി പറഞ്ഞു കൊണ്ട് വി ടി ബല്രാം പറഞ്ഞു.ഐവൈസിസി മുഹറക്ക് ഏരിയ പ്രസിഡന്റ് ഷാബു ചാലക്കുടി, സെയ്‌നുദ്ദീൻ, ജാബിർ എന്നിവർ സംബന്ധിച്ചു