- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി കാര്യമന്ത്രാലയം ലയിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ഐവൈസിസി ബഹ്റൈൻ
മനാമ: പ്രവാസി കാര്യമന്ത്രാലയം ഒഴിവാക്കിയ നിലപാട് പ്രതിഷേധാർഹമാണെന്നും തീരുമാനം പിൻവലിക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്യണം എന്ന് ഐവൈസിസി കോർ കമ്മറ്റി അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ എടുക്കുന്ന പല തീരുമാനങ്ങളും പക്ഷപാതപരവും സാധാരണ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതുമാണ്. ബിജെപി അധികാരത്തിൽ എത്തിയ നാൾ മുതൽ കോൺഗ്രസ് തുടങ്ങിവച്ച പ
മനാമ: പ്രവാസി കാര്യമന്ത്രാലയം ഒഴിവാക്കിയ നിലപാട് പ്രതിഷേധാർഹമാണെന്നും തീരുമാനം പിൻവലിക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്യണം എന്ന് ഐവൈസിസി കോർ കമ്മറ്റി അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ എടുക്കുന്ന പല തീരുമാനങ്ങളും പക്ഷപാതപരവും സാധാരണ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതുമാണ്. ബിജെപി അധികാരത്തിൽ എത്തിയ നാൾ മുതൽ കോൺഗ്രസ് തുടങ്ങിവച്ച പദ്ധതികളും വകുപ്പുകളും തങ്ങളുടെതാക്കി മാറ്റുകയാണ്. പ്രവാസി കാര്യമന്ത്രാലയം നിർത്തലാക്കിയതും അതിന്റെ ഭാഗമായിട്ടാണ് എന്ന് വേണം കരുതുവാൻ. ഇതുപോലുള്ള കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കില്ല. കോൺഗ്രസ് ദേശീയ നേതൃത്വവും കേരള ഘടകവും ഇതിനെതിരെ ശക്തമായി രംഗത്ത് വരണം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ലോക്‌സഭാ അംഗങ്ങൾ പ്രതിഷേധിക്കണം എന്നും ഐവൈസിസി ആവശ്യപ്പെട്ടു. പാക്കിസ്ഥാനിൽ പോയി കേക്ക് മുറിക്കുവാൻ കാണിച്ച ആവേശത്തിന്റെ നൂറിലൊരു അംശമെങ്കിലും പ്രവാസികളുടെ കാര്യത്തിൽ നരേന്ദ്രമോദി കാണിക്കണം.
പത്താൻ കൊട് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ലെഫ്. കേണൽ നിരഞ്ചന്റെ കുടുംബത്തെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ ശവസംസ്‌കാര ശുശ്രൂഷയിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ആരും പങ്കെടുക്കാതിരുന്നത് രാജ്യത്തിന് നാണക്കേടാണ്. വെള്ളിയാഴ്‌ച്ച സൽമാനിയയിൽ ചേർന്ന ഐവൈസിസി കോർ കമ്മറ്റി പത്താൻകൊട് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും മൗന പ്രാർത്ഥന നടത്തുകയും ചെയ്തു.

