മനാമ: ബഹ്‌റൈൻ ഐ.വൈ.സി.സി. യുടെ 14-ാമത് മെഡിക്കൽ ക്യാമ്പ് ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ബുദയ്യ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. കഴിഞ്ഞ ദിവസം ബുദയ്യായിലുള്ള അബു ഖലീഫ് ലേബർ ക്യാമ്പിൽ വച്ച് കിംസ് ബഹ്‌റൈൻ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ടായിരുന്നു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. നൂറ്റി എഴുപതോളം സാധാരണക്കാരായ തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു.

കിംസ് ബഹ്‌റൈൻ ഹോസ്പിറ്റലിലെ പ്രഗത്ഭരായ ഡോക്ടർമാരുടേയും നേഴ്‌സുമ്മാരുടേയും മേൽനോട്ടത്തിൽ രാവിലെ 7.30 ന് ആരംഭിച്ച ക്യാമ്പിന് ഐ.വൈ.സി.സി. ബുദയ്യ ഏരിയ സെക്രട്ടറി സജീഷ്, ട്രഷറർ അബ്ദുൾ സലീം, ക്യാമ്പ് ചെയർമാൻ സാദത്ത്, കെഫിൽ, മാജേഷ്, നിബു ജോൺ, മാക്‌സോ തുടങ്ങിയവർ നേതൃത്വം നൽകി.

ഐ.വൈ.സി.സി. ബുദയ്യ ഏരിയ പ്രസിഡന്റ് സൽമാനുൽ ഫാരിസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് ബഹ്‌റൈൻ കേരളീയ സമാജം അസിസ്റ്റന്റ് സെക്രട്ടറിയും നോർക്ക പ്രവാസി കോർഡിനേറ്ററുമായ സിറാജുദ്ദീൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഐ.വൈ.സി.സി. ദേശീയ പ്രസിഡന്റ് ഈപ്പൻ ജോർജ് ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി. ബുദയ്യ ഏരിയായിലെ ഐ.സി.എഫ്. പ്രതിനിധി അബ്ദുൾ റഹ്മാൻ സഖാഫി, ബുദയ്യ ഏരിയ കെ.എം.സി.സി. ജോ.സെക്രട്ടറി റസീബ്, ഐ.വൈ.സി.സി. ആക്റ്റിങ് സെക്രട്ടറി ജോൺസൺ ജോസഫ്, ലേബർ ക്യാമ്പ് ഫോർമാൻ ശ്രീധരൻ ഹോസ്പിറ്റൽ പ്രധിനിധി സഹൽ ബഷീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

യോഗത്തിന് ക്യാമ്പ് കോർഡിനേറ്റർ ലബീബ് കരിപ്പാക്കുളം സ്വാഗതവും ഐ.വൈ.സി.സി. ദേശീയ വൈസ് പ്രസിഡന്റ് ഫാസിൽ വട്ടോളി നന്ദിയും പറഞ്ഞു.