മോഡി ജനങ്ങളെ ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിർത്തിയപ്പോൾ പിണറായി സർക്കാർ റേഷൻ നൽകാതെ ജനങളെ കൂടുതൽ ദുരിതത്തിലാക്കുകയാണെന്ന് കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ് അഭിപ്രായപെട്ടു, ഐ വൈ സി സി ബഹ്‌റൈൻ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കോൺഗ്രസ്സ് ജന്മദിന സംഗമം ഗുദൈബിയ സൗത്ത് പാർക്ക് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വർഗീയമായി വേർതിരിച്ച് കൊണ്ട് ബിജെപി സർക്കാർ മുന്നോട്ട് പോകുകയാണു,. മോദിയും പിണറായിയും ഒരു നാണയത്തിന്റെ ഇരു വശങളാണു, മോദി വർഗീയ ഫാസിസത്തിനു നേതൃത്വം നൽകുമ്പോൾ പിണറായി രാഷ്ട്രീയ ഫാസിസത്തിനു നേതൃത്വം നൽകുകയാണ്, സംഘപരിവാര ആശയങ്ങൾ നടപ്പിലാക്കാൻ കേന്ദ്രവും കേരളവും തമ്മിൽ മൽസരിക്കുകയാണ്,അതിന്റെ ഏറ്റവും വലിയ തെളിവാണു കേരളത്തിലെ ലോക്‌നാധ് ബെഹ്രയുടെ നേതൃത്വത്തിൽ പൊലീസ് കാണിക്കുന്ന പ്രവർത്തികൾ.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 65 വർഷക്കാലമായി കാത്ത് സംരക്ഷിച്ച് പോന്ന മതേതരത്വവും വൈവിധ്യങ്ങൾ നിറഞ്ഞ നമ്മുടെ സംസ്‌കാരവും തച്ച് തകർത്തുകൊണ്ട് ഏക സിവിൽകോഡ് അടക്കമുള്ള ജനവിരുദ്ദ നയങൾ നടപ്പിലാക്കാൻ മോദി സർക്കാർ ശ്രമിക്കുകയാണ്. നോട്ട് നിരോധനത്തിലൂടെ 50 ദിവസ്സം കൊണ്ട് കള്ളപ്പണക്കാരെ തുരത്തി കാണിച്ച് തരാമെന്ന് പറഞ്ഞ പ്രധാനമന്ത്രി 50 ദിവസ്സം പിന്നിട്ടിട്ടും ജനങൾ അനുഭവിക്കുന്ന ദുരിതം എന്തെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല,2000 രൂപമാത്രം ഏ റ്റി എമ്മിൽ നിന്നും 24000 മാത്രം ആഴ്‌ച്ചയിലും പിൻ വലിക്കാൻ പറ്റുവെന്ന പ്രഖ്യപിച്ചിട്ട് നാടാകെ ലക്ഷക്കണക്കിനു പുത്തൻ നോട്ടുകാൾ ബിജെപിയുടെ സ്വന്തക്കാരിൽ നിന്ന് പിടികൂടിക്കൊണ്ടിരിക്കുകയാണ്.

സ്വന്തം പണം എടുക്കാനാകാതെ വിഷമിക്കുന്ന ജനങളെ കൂടുതൽ ദുരിതത്തിലാക്കി പിണറായി സർക്കാർ റേഷൻ അരി വരെ മുടക്കിയിരിക്കുയാണു,ആറു മാസം എന്ന ചുരിങിയ കാലയളവ് കൊണ്ട് തന്നെ ഒരു മന്ത്രി രാജിവെക്കേണ്ടി വരികയും പ്രഖ്യാപിച്ചപല കാര്യങളും തിരുത്തപ്പെടേണ്ടിവരികയും ചെയ്തു ജനങൾക്ക് ഇത്രമാത്രം ദ്രോഹം ചെയ്ത ഒരു സർക്കാർ മുൻപ് ഉണ്ടായിട്ടില്ല.

കോൺഗ്രസ്സ് 131 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ കോൺഗ്രസ്സ് നശിക്കണ മെന്നാഗ്രഹിച്ചവർ പോലും കോൺഗ്രസ്സിന്റെ മടങിവരവ് ആഗ്രഹിക്കുന്ന കാഴ്‌ച്ച നാമിന്ന് കണ്ട് കൊണ്ടിരിക്കുകയാണ്. അത്തരം സാഹചര്യത്തിലാണു കോൺഗ്രസ്സ് പ്രസ്താനത്തിനെ നെഞ്ചോട് ചേർക്കുന്ന ഐ വൈ സി സിയുടെ ചുണക്കുട്ടികൾ ഇത്തരം വിപുലമായ ജന്മദിന സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ഐ വൈ സി സി ബഹ്‌റൈൻ കാഴ്‌ച്ച വെക്കുന്ന പ്രവർത്തനങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസ്താനം മാതൃകയാക്കിയാൽ കോൺഗ്രസ്സിന്റെ മടങിവരവ് എളുപ്പമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐ വൈ സി സി ആക്റ്റിങ് പ്രസിഡന്റ് ബ്ലസ്സൻ മാത്യൂവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി അനസ് റഹിം സ്വാഗതം പറഞ്ഞു,വയനാട് സ്വദേശിനിയായ അശ്വിനിയുടെ ചികിൽസാ സഹായത്തിനായി ഐ വൈ സി സി പ്രവർത്തകർ സ്വരൂപിച്ച ഒരു ലക്ഷം രൂപ ജീവകാരുണ്യ വിങ് കൺവീനർ ഷഫീക്ക് കൊല്ലം പ്രസിഡന്റ് ബ്ലസ്സൻ മാത്യൂവിനു കൈമാറി. ഐ വൈ സി സിയുടെ 9 ഏരിയാ കമ്മിറ്റികളുടെ പ്രസിഡന്റുമാരും/സെക്രട്ടറി മാരും ചേർന്ന് വി എസ് ജോയിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. 2016/17 വർഷത്തെ ഐ വൈ സി സിയുടെ രണ്ടാം ഘട്ട മെമ്പർഷിപ്പ് വിതരണം മെമ്പർഷിപ്പ് കൺ വീനർ ഹരി ഭാസ്‌കരൻ ജോയൽ ചെറിയാന് നൽകി നിർവ്വഹിച്ചു.

ഹബീബീസ് നാസിക് ഡോൾ അവതരിപ്പിച്ച ബാന്റ്‌മേളവും ഉണ്ടായിരുന്നു,വി ടി ബല്രാം എം എൽ എ, യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തർ, സംസ്ഥാന വൈസ് പ്രസിഡന്റ് സി ആർ മഹേഷ് ,ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, കണ്ണൂർ പാർലമെന്റ് പ്രസിഡന്റ് റിജിൽ മാക്കുറ്റി എന്നിവർ ഓൺലൈനിലൂടെ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ എം സി സി പ്രസിഡന്റ് എസ് വി ജലീൽ, അഡ്വ.ലതീശ് ഭരതൻ,അജ്മൽ സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഐ വൈ സി സി സെന്റ്രൽ കമ്മിറ്റിയുടെ ഉപഹാരം ദേശീയ വൈസ് പ്രസിഡന്റ് ഫാസിൽ വട്ടോളി വി എസ് ജോയ്ക്ക് കൈമാറി. ദേശീയ ട്രഷറർ ലിനു തോപ്പിൽ സാം നന്ദി പറഞ്ഞു.