വൈ സി സി യൂത്ത് ഫെസ്റ്റ് 2017- നോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തുന്ന കലാമൽസരങൾ 'കളേഴ്‌സ് 2017' എന്ന പേരിൽ മെയ് 5 നു സൗത്ത് പാർക്ക് ഹോട്ടൽ ദർബാർഹാളിൽ വെച്ച് നടക്കും.

4 വയസ് മുതൽ 8 വയസ് വരെ സബ്ജൂനിയർ വിഭാഗവും 8 മുതൽ 12വയസ് വരേയും ജൂനിയർ എന്നീ രണ്ട് വിഭാഗങളായി തിരിച്ച് കുട്ടികൾക്കായി പെയ്ന്റിങ് മൽസരം ആണു സംഘടിപ്പിച്ചിരിക്കുന്നത്. മെയ് 5 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിമുതലാണു മൽസരങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ രെജിഷ്ട്രേഷനായി അനസ് 39050067, ഷിഹാബ് 35914004,റഫീക്ക് 33896640 എന്നീ നംബരുകളിൽ ബന്ധപ്പെടുക.രെജിഷ്ട്രേഷൻ അവസാന തിയതി മെയ് 3 ആണ്..

കൂടാതെ അഞ്ച് വയസുവരെയുള്ള കുട്ടികൾക്കായി വീഡിയോ സോംഗ് മൽസരം സംഘടിപ്പിച്ചിരിക്കുന്നു,5 മിനിറ്റിൽ കൂടാത്ത പാട്ട് പാടുന്ന വീഡിയോ 32141573(വിനോദ്) എന്ന വാട്‌സാപ്പ് നമ്പരിലേക്ക് അയച്ച് തരിക.

20 വയസ് വരെയുള്ള കുട്ടികൾക്കായി 'സ്ത്രീത്വം' എന്ന വിഷയത്തെ ആസ്പദമാക്കി 5മിനിറ്റിൽ കവിയാത്ത പ്രസംഗം വീഡിയോ ആക്കി 34384577(ലാൽസൺ) എന്നവാട്‌സാപ് നംബരിലേക്ക് അയച്ച് തരിക.വിശദവിവരങൾക്ക് 33896640 എന്ന നംബരിൽ ബന്ധപ്പെടുക.